കുരുന്ന് പെണ്‍ക്കുട്ടികളെ പീഡിപ്പിക്കുന്നത് കുറയ്ക്കാന്‍ സത്യരാജിന്റെ നിര്‍ദ്ദേശം
ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുന്ന സ്ത്രീപീഡന വാര്‍ത്തകള്‍ കണ്ട് ഒരു ദീര്‍ഘനിശ്വാസമിട്ട് വിധിയെ പഴിക്കാനേ സാധിക്കുന്നുള്ളൂ. നമ്മുടെ നിയമം കൊണ്ട് ഒരു മാറ്റവും ഇക്കാര്യത്തില്‍ വരുത്താന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍ ഒരു പെണ്‍കുട്ടിയെ നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് കൂട്ടുമാനഭംഗത്തിന് ഇരയാക്കി.
പൊള്ളാച്ചിയിലെ സംഭവം മനുഷ്യ മനസാക്ഷിയെ നടുക്കുന്നതാണ്. എങ്ങിനെ ചിലര്‍ക്ക് ഇത്രയധികം ക്രൂരമായി ചിന്തിക്കാനും പ്രവൃത്തിക്കാനും കഴിയുന്നു എന്നാണ് നടന്‍ സത്യരാജ് ചോദിക്കുന്നത്. സംഭവത്തോട് പ്രതികരിച്ച് സത്യരാജ് ഒരു വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചു. മനുഷ്യമൃഗങ്ങള്‍ എന്നാണ് സത്യരാജ് ഇവരെ വിശേഷിപ്പിച്ചത്

ഇത്തരത്തില്‍ പീഡിപ്പിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ ഒട്ടും താമസം വരുത്താതെ നല്‍കണം എന്നാണ് സത്യരാജ് പറയുന്നത്. അതോടൊപ്പം ഒരു നിര്‍ദ്ദേശവും സത്യരാജ് നല്‍കി. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൈക്കോളജിയുടെ പാഠങ്ങളും പറഞ്ഞുകൊടുക്കണം. അപ്പോള്‍ മാത്രമേ ആണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കൂട്ടൂകാരികളെ മനുഷ്യനായി കാണാനും അവരുടെ ഭാവി ജീവിതത്തെ കുറിച്ച് ചിന്തിക്കാനും സാധിക്കുകയുള്ളൂ. അത്തരം ക്ലാസുകള്‍ നല്ലൊരു മനസ്സും വ്യക്തിത്വവും കുട്ടികള്‍ക്ക് നല്‍കും- സത്യരാജ് പറഞ്ഞു.


Click it and Unblock the Notifications











