ഇന്നത്തെ ചിന്താവിഷയം
വിഷുവിന് റിലീസ് ചെയ്യുന്ന സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രത്തിന് പേരിട്ടു- ഇന്നത്തെ ചിന്താവിഷയം. തന്റെ മുന്‍ ചിത്രങ്ങള്‍ പോലെ ഈ ചിത്രത്തിനും പ്രമേയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പേരാണ് സത്യന്‍ കണ്ടെത്തിയിരിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ വിഷുച്ചിത്രമാണ് ഇന്നത്തെ ചിന്താവിഷയം. 2007ല്‍ വിനോദയാത്രയും 2006ല്‍ രസതന്ത്രവും വിഷുച്ചിത്രങ്ങളായാണ് തിയേറ്ററുകളിലെത്തിയത്. രണ്ടും സൂപ്പര്‍ഹിറ്റുകള്‍. ഇക്കുറിയും അത്തരമൊരു വിജയമാണ് സിനിമാലോകം പ്രതീക്ഷികകുന്നത്.
കേരളത്തില്‍ വിവാഹമോചന കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വിള്ളലുകള്‍ വീഴുന്ന നഗരങ്ങളിലെ ദാമ്പത്യ ബന്ധങ്ങളിലേക്കാണ് സത്യന്‍ അന്തിക്കാട് എത്തിനോക്കുന്നത്. കാലികമായൊരു പ്രമേയം. അതുകൊണ്ടു തന്നെ ഇന്നത്തെ ചിന്താവിഷയം എന്ന പേര് ചിത്രത്തിന് ഏറെ അനുയോജ്യമാവുന്നു.
ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മീരാ ജാസ്മിനാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക.
ലോക വനിതാദിനമായ മാര്‍ച്ച് എട്ട് ശനിയാഴ്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ സമാപിക്കുകയാണ്. ചിത്രീകരണാനന്തര ജോലികള്‍ അടുത്തയാഴ്ച മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ വിസ്മയാ സ്റ്റുഡിയോയില്‍ തുടങ്ങും.
അടുത്ത പേജുകള്‍ -


Click it and Unblock the Notifications











