ലാലും മീരയും ചിന്തിക്കുന്നത്
ഒരു വസ്ത്രവ്യാപാരിയായ ഗോപകുമാര്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അയാളുടെ സഹായിയായ കമലയായി മീരാ ജാസ്മിനും വേഷമിടുന്നു.
ഗോപകുമാര്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി ഡോ.മുരളിയുടെ കൈയില്‍ നിന്ന് ഒരു വീട് വാങ്ങുന്നു. എന്നാല്‍ അവിടെ താമസിക്കാനെത്തിയപ്പോഴാണ് ഡോ. മുരളിയുടെ ഭാര്യ ട്രീസ ആ വീട്ടില്‍ താമസിക്കുന്നുണ്ടെന്ന് ഗോപകുമാര്‍ അറിയുന്നത്. അയാളെ അവിടെ താമസിക്കാന്‍ ട്രീസയും കൂട്ടുകാരികളായ രഹനയും പ്രമീളയും അനുവദിക്കുന്നില്ല. തുടര്‍ന്ന് പരാതിയുമായി ഗോപകുമാര്‍ ഡോ.മുരളിയുടെ അടുത്തെത്തി.
ട്രീസയുമായി തനിക്കൊരു ബന്ധവുമില്ലെന്നും അവരെ അവിടെ നിന്നിറക്കാന്‍ പൊലീസിനെ സമീപിക്കണമെന്നുമാണ് ഡോ.മുരളിയുടെ പ്രതികരണം. ആ വഴി തന്നെ നീങ്ങാന്‍ ബ്രോക്കര്‍ ഇമ്മാനുവല്‍ ഗോപകുമാറിനോട് പറഞ്ഞെങ്കിലും അതിന് ഗോപകുമാര്‍ തയ്യാറായില്ല. ഡോക്ടറും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ തനിക്ക് മറ്റ് ആ വീട്ടില്‍ താമസിക്കാമല്ലോ എന്നായി അയാള്‍. അങ്ങനെയാണ് ഡോ.മുരളിയുടെയും ട്രീസയുടെയും ജീവിതത്തിലേക്ക് ഗോപകുമാര്‍ കടന്നുവരുന്നത്.
ട്രീസയ്ക്കു മാത്രമല്ല അവരുടെ കൂട്ടുകാരികളായ രഹനയ്ക്കും പ്രമീളയ്ക്കും തങ്ങളുടെ ഭര്‍ത്താക്കന്മാരുമായി പ്രശ്നങ്ങളുണ്ടെന്ന് അയാള്‍ മനസിലാക്കുന്നു. അതോടെ ആ കുടുംബങ്ങളിലെ പ്രശ്നങ്ങളിലേക്ക് അയാള്‍ ഇറങ്ങിച്ചെല്ലുകയാണ്. പക്ഷേ അയാള്‍ കരുതുന്നതു പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. അയാളുടെ ദൗത്യത്തില്‍ ഗോപകുമാറിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന കമലയും കൂട്ടാളിയാവുന്നു.
ഡോ.മുരളി-ട്രീസ ദമ്പതികളെ മുകേഷ്-സുകന്യയും പീതാംബരന്‍-പ്രമീള ദമ്പതികളെ വിജയരാഘവന്‍-മോഹിനിയും നൗഷാദ്-രഹന ദമ്പതികളെ അശോകന്‍-മുത്തുമണിയും അവതരിപ്പിക്കുന്നു. ഇമ്മാനുവലായി വേഷമിടുന്നത് ഇന്നസെന്റാണ്.
അടുത്ത പേജ്-
മുന്‍ പേജ്-


Click it and Unblock the Notifications