അര്‍ത്ഥവത്തായ പേരുകള്‍
പ്രമേയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പേരുകള്‍ കണ്ടെത്താന്‍ സത്യന്‍ അന്തിക്കാട് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടു തന്നെ സത്യന്‍ ചിത്രങ്ങളുടെ പേരുകള്‍ വേറിട്ടുനില്‍ക്കുന്നു.
സത്യന്‍ ഇതിനു മുമ്പ് ചെയ്ത ചിത്രം ദീലിപ് നായകനായ വിനോദയാത്രയാണ്. വിനോദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ള യാത്രയായിരുന്നു ആ ചിത്രത്തിലെ പ്രമേയം. ഒപ്പം കുടുംബപ്രേക്ഷകരെ ഒരു വിനോദയാത്ര പോലെ രസിപ്പിക്കുന്ന ചിത്രം കൂടിയായിരുന്നു അത്.
2006ലെ വിഷുച്ചിത്രമായ രസതന്ത്രം എന്ന പേരിന് ഒരു വിശദീകരണം പോലെ ആ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ കൊടുത്തിരുന്നത് ഇങ്ങനെയാണ്- രസം+തന്ത്രം. പേരിന്റെ അര്‍ത്ഥത്തെ വിശദമാക്കാന്‍ അതിലൂടെ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞു.
അര്‍ത്ഥവത്തായ ഒരു പേര് തന്നെയാണ് മീരാ ജാസ്മിനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായ തൊട്ടുമുമ്പത്തെ ചിത്രത്തിനും സത്യന്‍ നല്‍കിയത്- അച്ചുവിന്റെ അമ്മ. അച്ചു എന്ന അശ്വതിയും അവളുടെ അമ്മയും തമ്മിലുള്ള ബന്ധമായിരുന്നു ആ ചിത്രത്തിന്റെ പ്രമേയം.
മുന്‍ പേജുകള്‍ -


Click it and Unblock the Notifications