വീണ്ടുമൊരു കുടുംബ സിനിമ
സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ എന്നും അഭിമുഖീകരിക്കുന്നത് കുടുംബ പ്രേക്ഷകരെയാണ്. കുടുംബ സിനിമകളുടെ സംവിധായകന്‍ എന്ന ലേബല്‍ അദ്ദേഹത്തിന് വളരെ മുമ്പേ പതിഞ്ഞുകിട്ടിയിട്ടുണ്ട്. സത്യന്റെ സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍, അത് കുടുംബ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് അവ ഉയരാതെ പോയപ്പോഴാണ്.
സത്യന്‍ അന്തിക്കാടിന്റെ ഒടുവിലത്തെ രണ്ട് സിനിമകളും സൂപ്പര്‍ഹിറ്റുകളാണ്. രസതന്ത്രവും വിനോദയാത്രയും വന്‍വിജയമാക്കി മാറ്റിയത് കുടുംബ പ്രേക്ഷകര്‍ തന്നെ. സത്യന്‍ ഒരുക്കുന്ന അടുത്ത ചിത്രവും കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ളതാണ്.
മൂന്ന് കുടുംബങ്ങളുടെ കഥയാണ് തന്റെ പുതിയ ചിത്രത്തില്‍ സത്യന്‍ പറയുന്നത്. പുതിയ കാലഘട്ടത്തില്‍ കുടുംബബന്ധങ്ങളിലുണ്ടാവുന്ന വിള്ളലുകള്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടാനാണ് ഈ ചിത്രത്തിലെ ശ്രമം. മാറിയ കാലഘട്ടത്തിലെ കുടുംബക്കാഴ്ചകളാവും ഈ സിനിമയില്‍.
ഗാര്‍മെന്റ് എക്സ്പോര്‍ട്ടറാണ് ഗോപകുമാര്‍. സൗമ്യനായൊരു മനുഷ്യന്‍. ആരെയും വശീകരിക്കുന്ന വാക് സാമര്‍ത്ഥ്യവും വ്യക്തിത്വവും അയാള്‍ക്കുണ്ട്. ജി.കെ.എക്സ് പോര്‍ട്ട് എന്ന ഗാര്‍മെന്റ് കമ്പനി നടത്തുകയാണ് ഗോപകുമാര്‍. അപ്രതീക്ഷിതമായി മൂന്ന് കുടുംബങ്ങളുമായി അയാള്‍ക്കു ബന്ധപ്പെടേണ്ടിവരുന്നു.


Click it and Unblock the Notifications