twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിനായൊരു കഥാപാത്രം

    By Staff
    |

    ബാരിസ്റ്റര്‍ മുരളീധരന്‍, ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന പീതാംബരന്‍, കാര്‍ ബിസിനസുകാരനായ നൗഷാദ് എന്നിവരുടെ കുടുംബങ്ങളുമായാണ് ഗോപകുമാര്‍ പരിചയപ്പെടുന്നത്. ഇവര്‍ മൂന്ന് പേരുടെയും കുടുംബത്തില്‍ പല പ്രശ്നങ്ങളുമുണ്ട്. വിവാഹമോചനത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് ഈ മൂന്ന് കുടുംബങ്ങളും.

    ഈ വീടുകളിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ഗോപകുമാര്‍ ആഗ്രഹിച്ചു. ഒരു വഴികാട്ടിയെ പോലെ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടിവന്നു. മുരളീധരന്റെ ഭാര്യ ട്രീസയെയും പീതാംബരന്റെ ഭാര്യ പ്രമീളയെയും നൗഷാദിന്റെ ഭാര്യ രഹനയെയും ഗോപകുമാറിന്റെ വ്യക്തിത്വം ഏറെ ആകര്‍ഷിച്ചു. തങ്ങളെ ഭര്‍ത്താക്കന്‍മാര്‍ ഇദ്ദേഹത്തെ പോലെയാകണമെന്ന ആഗ്രഹം പോലും അവരുടെ മനസുകളിലുണ്ടായി.

    അഗ്നിപര്‍വതം പോലെ പുകയുന്ന ആ കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ഗോപകുമാറിന്റെ ദൗത്യം എളുപ്പമായിരുന്നില്ല. ആ ദൗത്യത്തില്‍ ഗോപകുമാറിന്റെ കമ്പനിയിലെ ഉദ്യോഗസ്ഥയായ കമലയും സഹായിയായി.

    മോഹന്‍ലാല്‍ ഗോപകുമാറിനെയും മീരാ ജാസ്മിന്‍ കമലയെയും അവതരിപ്പിക്കുന്നു. മുരളീധരനായി മുകേഷും പീതാംബരനായി വിജയരാഘവനും നൗഷാദായി അശോകനും വേഷമിടുന്നു. ട്രീസ, പ്രമീള, രഹ്ന എന്നിവരെ അവതരിപ്പിക്കുന്നത് യഥാക്രമം സുകന്യ, മോഹിനി, മുത്തുമണി എന്നിവരാണ്. ഇന്നസെന്റ്‌, മാമുക്കോയ, സിദ്ധിഖ്‌, വനിത,കൃപ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X