സത്യന്‍-ലാല്‍- മീര രസതന്ത്രം വീണ്ടും

By Staff

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും വലിയ വിജയം നേടിയത് രസതന്ത്രമാണ്. മോഹന്‍ലാലും മീരാ ജാസ്മിനും ആദ്യമായി നായികാനായകന്‍മാരായി അഭിനയിച്ച ഈ ചിത്രത്തിലെ സത്യന്‍-ലാല്‍-മീര ടീമിന്റെ രസതന്ത്രം പ്രേക്ഷകര്‍ക്കു നന്നേ ഇഷ്ടപ്പെട്ടു.

11 വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷമാണ് മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരു ചിത്രമൊരുക്കിയത്. സത്യന്‍ അന്തിക്കാട് ആദ്യമായെഴുതിയ തിരക്കഥയും രസതന്ത്രത്തിന്റെ രസങ്ങളിലൊന്നായിരുന്നു.

ചെറിയ ചില പിണക്കങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞ സത്യന്‍ അന്തിക്കാടിനെയും മോഹന്‍ലാലിനെയും വീണ്ടും ഒരുമിപ്പിച്ചത് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരായിരുന്നു. ഇനി സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ടീമിന്റെ മറ്റൊരു ചിത്രം കൂടി നിര്‍മിക്കാനുള്ള പദ്ധതിയാണ് ആന്റണിക്കുള്ളത്.

ഈ ചിത്രത്തിലെയും നായിക മീരാ ജാസ്മിനാണ്. 2006ലെ വിഷുച്ചിത്രമായാണ് രസതന്ത്രം പുറത്തിറങ്ങിയത്. സത്യന്‍ അന്തിക്കാടും ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്ന പേരിടാത്ത ചിത്രം 2008ലെ വിഷുച്ചിത്രമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X