സത്യരാജ് മലയാളത്തില്‍
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ റീമേക്കുകളിലൂടെയാണ് സത്യരാജ് തമിഴിലെ സൂപ്പര്‍സ്റ്റാറായത്. പക്ഷേ മലയാള സിനിമയില്‍ ഇതുവരെ സത്യരാജ് പ്രത്യക്ഷപ്പെട്ടിട്ടില്ല.
കമലഹാസനെയും പ്രഭുവിനെയും പോലുള്ള തമിഴിലെ സൂപ്പര്‍താരങ്ങള്‍ പലകുറി മലയാളത്തിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ ശരത് കുമാറും മലയാളത്തില്‍ മുഖം കാണിക്കുന്നു. എങ്കില്‍പ്പിന്നെ സത്യരാജിനു മാത്രം എന്തുകൊണ്ട് ഒരു പരീക്ഷണമായിക്കൂടാ?
ശരത് കുമാറിനെ എം.ടി-ഹരിഹരന് ടീമിന്റെ ചിത്രമാണ് മലയാളത്തിലെത്തിക്കുന്നതെങ്കില്‍ സത്യരാജ് മലയാളത്തിലെത്തുന്നത് ഒരു രണ്ടാം നിര തട്ടുപൊളിപ്പന്‍ ചിത്രത്തിലൂടെയാണ്. മലയാളത്തിലെ രണ്ടാം നിര സംവിധായകനായ നിസാര്‍ നീണ്ട ഇടവേളക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സത്യരാജ് വേഷമിടുന്നത്.
കലാഭവന്‍ മണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായിക മരിയ (നോട്ട്ബുക്ക് ഫെയിം) ആണ്. ഹില്‍ടോപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സലിമാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications