ദേശീയ പുരസ്‌കാര നേട്ടത്തിനിടയിലും ഭീതിയോടെ സാവിത്രി ശ്രീധരന്‍! വെളളം കയറുമോയെന്ന ആശങ്കയില്‍ നടി

By Midhun Raj

ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ ഇത്തവണ മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനമായി മാറിയ നടിയായിരുന്നു സാവിത്രി ശ്രീധരന്‍. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിലൂടെയാണ് നടി ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിരുന്നത്. സംസ്ഥാന പുരസ്‌കാരത്തിന് പിന്നാലെയുളള ഈ നേട്ടം നടിക്ക് ഇരട്ടിമധുരമായും മാറിയിരുന്നു. മലയാളത്തില്‍ ജോജു ജോര്‍ജ്ജിനൊപ്പമാണ് പ്രത്യക ജൂറി പരാമര്‍ശം സാവിത്രി ശ്രീധരനും ലഭിച്ചിരുന്നത്.

ഈ കലാകാരിക്ക്

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അടക്കമുളളവര്‍ ഫോണിലൂടെ വിളിച്ച് അഭിനന്ദങ്ങള്‍ അറിയിച്ചുവെന്ന് നടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സുഡാനി ഫ്രം നൈജീരിയയ്ക്കു പുറമെ ഈ വര്‍ഷം വൈറസ്, ഡാകിനി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയും ഈ കലാകാരിക്ക് പ്രേക്ഷകരില്‍ നിന്നും നിറഞ്ഞ കൈയ്യടി ലഭിച്ചിരുന്നു.

പുരസ്‌കാര നേട്ടത്തിനിടയിലും

അതേസമയം പുരസ്‌കാര നേട്ടത്തിനിടയിലും വീട്ടില്‍ വെള്ളം കയറുമോയെന്ന ഭീതിയിലാണ് നടിയുളളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ വെസ്‌റ്റ് മാങ്കാവിലാണ് സാവിത്രി ശ്രീധരന്റെ വീട്. വയലക്കര വീട്ടിനുളളിലേക്ക് ഏതു നിമിഷവും വെളളം കയറുമെന്ന അവസ്ഥയിലാണ് സാവിത്രിയുളളത്. ഇതിനിടെയാണ് ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

കനത്ത മഴ കാരണം

കനത്ത മഴ കാരണം ഇവിടെ രണ്ടു ദിവസമായി വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ടിവിയും കാണാന്‍ പറ്റിയില്ല, അയല്‍വാസിയാണ് പുരസ്‌കാര വിവരം ആദ്യം അറിയിച്ചത്. എന്നാല്‍ സംഭവം സാവിത്രി ആദ്യം വിശ്വസിച്ചിരുന്നില്ല. പിന്നീടാണ് അഭിനന്ദന സന്ദേശങ്ങളും ഫോണ്‍വിളികളും വന്നുതുടങ്ങിയത്.

മകന്‍ സുനീഷിനൊപ്പമാണ്

പ്രളയത്തിന്റെ ഇടയ്ക്ക് ലഭിച്ച ഒരു ആശ്വാസ വാക്കാണ് പുരസ്‌കാരമെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ടെന്നും സാവിത്രി പറഞ്ഞു. നിലവില്‍ വെളളം കയറിയാല്‍ ബന്ധുവീട്ടിലേക്കോ ക്യാമ്പിലേക്കോ മാറാനുളള തീരുമാനത്തിലാണ് സാവിത്രിയും കുടുംബവുമുളളത്. മകന്‍ സുനീഷിനൊപ്പമാണ് നടി താമസിക്കുന്നത്.

സാവിത്രി ശ്രീധരന്‍ അവതരിപ്പിച്ചിരുന്നത്

സുഡാനി ഫ്രം നൈജീരിയയില്‍ സൗബിന്‍ ഷാഹിറിന്റെ ഉമ്മയായ ജമീല എന്ന കഥാപാത്രത്തെയായിരുന്നു സാവിത്രി ശ്രീധരന്‍ അവതരിപ്പിച്ചിരുന്നത്. സുഡാനിയിലെ പ്രകടനത്തിന് മുന്‍പ് മികച്ച സഹനടിക്കുളള സംസ്ഥാന പുരസ്‌കാരമായിരുന്നു സാവിത്രി നേടിയിരുന്നത്. സിനിമയില്‍ ഒപ്പം അഭിനയിച്ച സരസ ബാലുശ്ശേരിയും സാവിത്രി ശ്രീധരനൊപ്പം അവാര്‍ഡ് പങ്കിട്ടിരുന്നു.

ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കു

ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കു പുറമ വേറെയും നിരവധി പുരസ്‌കാരങ്ങള്‍ നടിയെ തേടിയെത്തിയിരുന്നു. സുഡാനി ഫ്രം നൈജീരിയയ്ക്ക് പുറമെ കഴിഞ്ഞ വര്‍ഷം ഡാകിനി എന്ന ചിത്രത്തില്‍ അഭിനയിച്ച നടി വൈറസ്, മേരാ നാം ഷാജി, മൊഹബത്തിന്‍ കുഞ്ഞബ്ദുളള എന്നീ സിനിമകളിലും വേഷമിട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X