ബൈബിളിനെ ആധാരമാക്കി ശയനം
ബൈബിളിനെ ആധാരമാക്കി ശയനം
സപ്തംബര്‍11, 2000
അപരാഹ്നം, കഴകം എന്നീ ചിത്രങ്ങളിലൂടെ അവാര്‍ഡു നേടിയ എം.പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ശയനം. ബാബു ആന്റണിയും കല്പനയും തങ്ങളുടെ അഭിനയ ജീവിതത്തിലെത്തന്നെ മികച്ച കഥാപാത്രങ്ങളെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബൈബിളി പത്തു കല്‍പനകളെ ആധാരമാക്കി മധ്യ തീരുവിതാംകൂറിലെ ഉള്‍നാടന്‍ ഗ്രാമീണ ജീവിതത്തിന്റെ കഥ ആവിഷ്കരിക്കുകയാണ് സുകുമാരന്‍ നായര്‍ ഈ ചിത്രത്തിലൂടെ. സാറാ ജോസഫിന്റെ റംഗൂണ്‍ പുണ്യവാളന്‍ എന്ന നോവലെറ്റിനെ അടിസ്ഥനമാക്കിയാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഇന്ദ്രന്‍സ്, മീനാ ഗണഷ്, സുധാര്‍ ശിവാര്‍ത്ഥി, ജോസ് ആലഞ്ചേരി, ജേക്കബ് ചങ്ങനാശ്ശേരി, അജയന്‍, അലന്‍സിയര്‍, ദിവ്യ തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. തിരക്കഥയും സംഭാഷണവും സുകുമാരന്‍ നായര്‍ തന്നെ എഴുതുന്നു. കെ.യു. മോഹനനാണ് ഛായാഗ്രാഹകന്‍.


Click it and Unblock the Notifications