»   » ഹേയ് ജൂഡില്‍ തൃഷയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് ആരാണെന്നറിയുമോ? ഒരു ഗായികയാണ്!

ഹേയ് ജൂഡില്‍ തൃഷയ്ക്ക് വേണ്ടി ശബ്ദം നല്‍കിയത് ആരാണെന്നറിയുമോ? ഒരു ഗായികയാണ്!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരസുന്ദരിയായ തൃഷ ഇനി മുതല്‍ മലയാളത്തിന് കൂടി സ്വന്തമാണ്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരം ഒരു മലയാള ചിത്രത്തില്‍ അഭിനയിച്ചത്. അടുത്ത സുഹൃത്ത് കൂടിയായ നിവിന്‍ പോളിക്കൊപ്പമുള്ള തുടക്കം എങ്ങനെയാണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശ്യാമപ്രസാദാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആകംക്ഷയിലായിരുന്നു. ലൊക്കേഷനിലെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് നിവിന്‍ പോളി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ അടുത്ത സുഹൃത്തായാണ് തൃഷ വേഷമിടുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ട്രെയിലറിനുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ത്രിഷയുടെ അരങ്ങേറ്റം എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് തൃഷയ്ക്ക് വേണ്ടി ഡബ്ബ്് ചെയ്തതിന്റെ വിശേഷങ്ങള്‍ ഗായികയായ സയനോര പങ്കുവെച്ചിട്ടുള്ളത്. ഫേസ്ബുക്കിലൂടെയാണ് സയനോര ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

Hey Jude

നേരത്തെ സംവിധായകന്‍ ശ്യാമപ്രസാദും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഗായികയെന്ന നിലയില്‍ മികച്ച സ്വീകാര്യതയാണ് സയനോരയ്ക്ക് ലഭിക്കുന്നത്. ഹേ ജൂഡ് കാണാന്‍ പോകുന്നവര്‍ ചിത്രത്തിലെ തൃഷയുടെ ശബ്ദം ശരിക്കുമൊന്ന് കേട്ട് നോക്കണേ, അത് ഞമ്മന്റേതാണെന്നാണ് സയനോര കുറിച്ചിട്ടുള്ളത്. ഒപ്പം നിവിന്‍ പോളിക്കും ത്രിഷയ്ക്കും ശ്യാമപ്രസാദിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

English summary
Sayanora Philip about Hey Jude dubbing experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam