ഡബ്ലുസിസിയില്‍ ഇപ്പോള്‍ ആക്ടീവല്ലെന്ന് സയനോര! അതിന് പിന്നിലൊരു കാരണമുണ്ടെന്നും ഗായിക!
മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി രൂപീകരിച്ച സംഘടനയാണ് ഡബ്ലുസിസി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായാണ് ഈ സംഘടന രൂപപ്പെട്ടത്. മുന്‍നിര അഭിനേത്രികളും പിന്നണി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമൊക്കെയാണ് സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. സ്വതസിദ്ധമായ ആലാപന ശൈലിയുമായി മുന്നേറുന്ന ഗായികയായ സയനോര ഫിലിപ്പും സംഘടനയില്‍ സജീവമാണ്. അടുത്തിടെയായി താന്‍ അത്ര ആക്ടീവല്ലെന്ന് അവര്‍ പറഞ്ഞിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും സയനോര തുറന്നുപറഞ്ഞിരുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
പഴയത് പോലെയല്ല ഇപ്പോള്‍ നല്ല തിരക്കിലാണ്. അതുകൊണ്ടാണ് സംഘടനയില്‍ സജീവമല്ലാത്തതെന്നും സയനോര പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സയനോരയുടെ അഭിമുഖം ശ്രദ്ധേയമായി മാറിയിരുന്നു. ഏറെ അടുപ്പമുള്ള ഒരു സുഹൃത്ത് ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമായാണ് ഡബ്ലുസിസി രൂപീകരിച്ചത്. സ്ത്രീകള്‍ക്ക് മാത്രമായി സിനിമയിലൊരു പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ല. എല്ലാവരും സുരക്ഷയ്ക്കായി ഒരുമിച്ച് നില്‍ക്കണമെന്ന ആശയമായിരുന്നു സംഘടന രൂപീകരിക്കുന്നതിലേക്ക് നയിച്ചത്.

ഗായികയായാണ് തുടങ്ങിയതെങ്കിലും സംഗീത സംവിധാനത്തിലും സയനോര തിളങ്ങിയിരുന്നു. ഇന്ദ്രജിത്തിന്റെ പുതിയ സിനിമയായ ആഹായ്ക്ക് ഈണമൊരുക്കുന്നത് സയനോരയാണ്. ആല്‍ബങ്ങളും പിന്നണിഗാനവും സ്റ്റേജ് പരിപാടികളുമൊക്കെയായി ആകെ തിരക്കിലാണ് സയനോര ഇപ്പോള്‍. അടുത്തിടെ റിലീസ് ചെയ്ത ബേങ്കി ഗാനം വൈറലായിരുന്നു.


Click it and Unblock the Notifications











