മൂപ്പരുടെ കൂടെ ഓടിക്കളിച്ചതേനു! ചെറിയ പൊട്ടലാണ്! ആരും ടെന്‍ഷനാവേണ്ടെന്ന് സയനോര!

വ്യത്യസ്തമായ ആലാപനശൈലിയുമായി മുന്നേറുന്ന ഗായികമാരിലൊരാളാണ് സയനോര ഫിലിപ്പ്. ഗായികയായി മുന്നേറുന്നതിനിടയിലായിരുന്നും സംഗീത സംവിധാനത്തിലും സയനോര കൈവെച്ചത്. കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലൂടെയായിരുന്നു സയനോരയെത്തിയത്. ഇന്ദ്രജിത്തിന്റെ പുതിയ സിനിമയായ ആഹായിലും അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആല്‍ബങ്ങളിലൂടെയുമായെത്തിയും താരം ഞെട്ടിക്കാറുണ്ട്. പിന്നണിഗാനരംഗത്തുനിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കി നേരത്തെ സയനോര എത്തിയിരുന്നു. നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെക്കുറിച്ചൊക്കെ തുറന്നടിച്ചിരുന്നു. മകളുണ്ടാവുന്ന സമയത്ത് തന്നെ അലട്ടിയ ആശങ്കയും അതായിരുന്നുവെന്നായിരുന്നു അവര്‍ പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സയനോര പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. സൗഹൃദത്തിന് ഏറെ പ്രധാന്യം നല്‍കുന്ന വ്യക്തികളിലൊരാള്‍ കൂടിയാണ് സയനോര. ഇടയ്ക്കിടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുചേരാറുമുണ്ട്. സിത്താരയും മകളും വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ സയനോര എത്തിയത്. ഇപ്പോഴിതാ തന്റെ കാലൊടിഞ്ഞതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് സയനോര. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പങ്കുവെച്ച കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

 ആരും ടെന്‍ഷനാവേണ്ട

സുഹൃത്തുക്കള്‍ക്കൊപ്പം ചിത്രം പങ്കുവെച്ചതിന് പിന്നാലെയായാണ് സയനോര കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. സെനാന്‍റെ കൂടെ ഓടിക്കളിക്കാൻ പോയതാ! ഓൾ എന്റെ ഖൽബല്ലേ ! മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു ! ചെറിയ പൊട്ടലാണ്..! കൊറേ ചങ്കുകൾ കാണാൻ വന്നു.. കൊറേ പേര് മെസ്സേജ് അയക്കുന്നുണ്ട് ! ടെൻഷൻ ആവണ്ട ആരും . ഞാൻ ഇവിടെ ഓക്കേ ആണ്. നിങ്ങൾ ഓരോരുത്തരോടും കൊറേ സ്നേഹം തോന്നുന്നു. സന്തോഷായി, ഇതായിരുന്നു സയനോരയുടെ കുറിപ്പ്.

പെട്ടെന്ന് ഭേദമാവട്ടെ

സയനോരയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ മുഖത്തെ ചിരിയെക്കുറിച്ചുമൊക്കെ കുറിച്ചാണ് ആരാധകരെത്തിയത്. പെട്ടെന്ന് തന്നെ മകള്‍ക്കൊപ്പം കളിക്കാന്‍ കഴിയട്ടെയെന്നായിരുന്നു ഒരാളുടെ കമന്‍റ്. അറിഞ്ഞില്ല സയോ.. കണ്ടപ്പോൾ വിഷമം ആയി . സിസോ... പെട്ടന്ന് സുഖം ആകും ഒരു കിടുക്കാച്ചി ബിരിയാണി കഴിക്ക്.. എനിക്കും വേണം.. പയ്യാമ്പലം പോകണം . സുഖായിട്ടെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. നിരവധി പേരാണ് സയനോരയുെട സുഖവിവരം തിരക്കി എത്തിയിട്ടുള്ളത്.

തിരക്കിലാണ്

ആലാപനവും സംഗീത സംവിധാനവുമൊക്കെയായി ആകെ തിരക്കിലാണ് സയനോര ഇപ്പോള്‍. പുതിയ ഗാനവുമായി എന്നാണെത്തുന്നതെന്നായിരുന്നു ആരാധകരും ചോദിച്ചത്. അടുത്തിടെ റിലീസ് ചെയ്ത ബേങ്കി ബേങ്കി ബൂം ബൂം ശ്രദ്ധേയമായി മാറിയിരുന്നു. സിനിമാതിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ സമയമില്ലാത്തതുകൊണ്ടാണ് താന്‍ ഡബ്ലുസിസിയില്‍ സജീവമല്ലാത്തതെന്നായിരുന്നു അടുത്തിടെ ഗായിക പറഞ്ഞത്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് വിശദീകരിച്ചത്.

സിനിമാലോകത്ത് നിന്നും

ശില്‍പ്പബാല, മുന്ന സൈമണ്‍, ഷഹബാസ് അമന്‍, തുടങ്ങിയവരും സനയോരയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. പെട്ടെന്ന് തന്നെ ഓടാനാവട്ടെയെന്നായിരുന്നു ഇവരും പറഞ്ഞത്. ആശാന്റെ കാല്‍ തല്ലിയൊടിച്ചത് ആരാണെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

View this post on Instagram

Zena ന്റെ കൂടെ ഓടിക്കളിക്കാൻ പോയതാ! ഓൾ എന്റെ ഖൽബല്ലേ ! മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു ! ചെറിയ പൊട്ടലാണ്..! കൊറേ ചങ്കുകൾ കാണാൻ വന്നു.. കൊറേ പേര് മെസ്സേജ് അയക്കുന്നുണ്ട് ! ടെൻഷൻ ആവണ്ട ആരും . ഞാൻ ഇവിടെ ഓക്കേ ആണ്. നിങ്ങൾ ഓരോരുത്തരോടും കൊറേ സ്നേഹം തോന്നുന്നു. സന്തോഷായി❤️❤️❤️ #takingabreak #bemkibeenu #rest @dinchiknation

A post shared by Sayanora Philip (@sayanoraphilip) on

More from Filmibeat

Read more about: sayanora സയനോര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X