»   » സായി പല്ലവി ഒരു ഡാന്‍സറല്ല,ഐശ്വര്യ റായിയുടെ ഡാന്‍സ് കണ്ടാണ് താരം ഡാന്‍സ് പഠിച്ചത്

സായി പല്ലവി ഒരു ഡാന്‍സറല്ല,ഐശ്വര്യ റായിയുടെ ഡാന്‍സ് കണ്ടാണ് താരം ഡാന്‍സ് പഠിച്ചത്

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ഹിറ്റ് ചിത്രത്തില്‍ കണ്ട സായി പല്ലവിയെ മലയാളികള്‍ ഒരു നടി മാത്രമായി കണ്ടിട്ടുണ്ടാകില്ല. ഒരു നല്ല ഡാന്‍സറായും താരത്തെ മലയാളികള്‍ ഇഷ്ടപ്പെട്ടു. എന്നാല്‍, സായി പല്ലവി ഒരു ഡാന്‍സറല്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..? അതേ, അതു സത്യമാണ്. ഈ കാര്യം താരം തന്നെ തുറന്നു സമ്മതിച്ചു.

താന്‍ ഡാന്‍സ് പഠിച്ചിട്ടില്ലെന്നാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞത്. എന്നാല്‍, ഡാന്‍സിനെ എറെ ഇഷ്ടപ്പെട്ടിരുന്നു. ചെറിയ പ്രായത്തില്‍ തന്റെ അമ്മ ബോളിവുഡ് താരറാണി ഐശ്വര്യ റായിയുടേയും മാധുരി ദീക്ഷിതിന്റേയുമൊക്കെ ഡാന്‍സ് വീഡിയോ കാണിച്ചു തരുമായിരുന്നു.

malar

അത് കണ്ടു സായി വീട്ടില്‍ നിന്നാണ് ഡാന്‍സ് പഠിച്ചത്. അമ്മയ്ക്ക് എന്നെ വലിയ ഡാന്‍സറാക്കണം എന്നാഗ്രഹമുണ്ടായിരുന്നു. ഡാന്‍സ് പഠിപ്പിച്ചു തന്നത് അമ്മയാണെന്നാണ്് സായ് പറയുന്നത്. അമ്മയായിരുന്നു ഡാന്‍സിലും എന്റെ ഗുരു എന്നാണ് താരം പറഞ്ഞത്.

വീട്ടില്‍ നിന്നു പഠിച്ചെടുക്കുന്ന ഡാന്‍സ് പിന്നീട് സ്‌കൂള്‍ പരിപാടികളില്‍ കളിച്ചുതുടങ്ങി. പിന്നീട് ചെറിയ മത്സരങ്ങളിലും പങ്കെടുത്തു. സ്റ്റേജില്‍ കയറാന്‍ പേടിച്ച ഒരു കുട്ടിയായിരുന്നു താനെന്നും സായ് വ്യക്തമാക്കി. പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. അപ്പോഴും ഡാന്‍സ് പഠിക്കാനായി എവിടെയും സായ് പോയിട്ടില്ല എന്നതാണ് സത്യം.

സുഹൃത്തുക്കള്‍ വ്യത്യസ്ത ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിപ്പിച്ചുതന്നു സഹായിച്ചാണ് റിയാലിറ്റി ഷോയില്‍ മത്സരിച്ചത്. എങ്കിലും സായ് ഡാന്‍സ് പഠിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. അത്രയേറെ കൈയ്യടികള്‍ പ്രേമത്തിലെ സായിയുടെ ഡാന്‍സ് രംഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

English summary
actress sayi pallavi learned dance by watching aiswarya rai's dance

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam