»   » കലാകാരന്മാര്‍ രാജ്യം വിടണമെന്ന് പറയുന്നത് മണ്ടത്തരം: രാഷ്ട്രീയ വിഷയത്തില്‍ ആദ്യമായി പൃഥ്വി

കലാകാരന്മാര്‍ രാജ്യം വിടണമെന്ന് പറയുന്നത് മണ്ടത്തരം: രാഷ്ട്രീയ വിഷയത്തില്‍ ആദ്യമായി പൃഥ്വി

Posted By:
Subscribe to Filmibeat Malayalam

വ്യക്തിപരമായ വിവാദങ്ങള്‍ ഉണ്ടാക്കും എന്നല്ലാതെ പൃഥ്വിരാജ് ഒരിക്കലും രാഷ്ട്രീയ സാമൂഹിക കാര്യങ്ങളില്‍ ഇടപെടാറുണ്ടായിരുന്നില്ല. ഒരു കലാകാരനെന്ന നിലയില്‍ അതിലൊന്നും പരസ്യമായി ഇടപെടേണ്ടതില്ല എന്ന ലൈനായിരുന്നു പൃഥ്വിയ്ക്ക്. എന്നാല്‍ കലാകാരന്മാരെ സംബന്ധിച്ച രാഷ്ട്രീയ വിഷയമാണെങ്കില്‍ ഇടപെടാതിരിക്കാന്‍ കഴിയുമോ.

ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ ബി ജെ പി നേതാക്കള്‍ നടത്തിയ പരമാര്‍ശങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നതിനിടെ വിഷയത്തില്‍ ഇടപെട്ട് മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും. കലാകാരന്മാര്‍ രാജ്യം വിടണമെന്ന് പറയുന്നത് മണ്ടത്തരമാണെന്ന് പൃഥ്വി പറയുന്നു.

കലാകാരന്മാര്‍ രാജ്യം വിടണമെന്ന് പറയുന്നത് മണ്ടത്തരം: രാഷ്ട്രീയ വിഷയത്തില്‍ ആദ്യമായി പൃഥ്വി

കലാകാരന്മാരോട് രാജ്യം വിടാന്‍ പറയുന്നത് മണ്ടത്തരമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

കലാകാരന്മാര്‍ രാജ്യം വിടണമെന്ന് പറയുന്നത് മണ്ടത്തരം: രാഷ്ട്രീയ വിഷയത്തില്‍ ആദ്യമായി പൃഥ്വി

അല്‍പ്പമെങ്കിലും സംസ്‌കാരമുള്ളവര്‍ക്ക് കലാകാരന്മാര്‍ക്ക് എതിരായ ഇത്തരം പരാമര്‍ളങ്ങളോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും പൃഥ്വി പറഞ്ഞു.

കലാകാരന്മാര്‍ രാജ്യം വിടണമെന്ന് പറയുന്നത് മണ്ടത്തരം: രാഷ്ട്രീയ വിഷയത്തില്‍ ആദ്യമായി പൃഥ്വി

രാജ്യത്ത് അസഹിഷ്ണുതയെന്ന് പ്രതികരിച്ചതിന് ഷാരൂഖ് ഖാന്‍ ബി ജെ പി നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയായ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു പൃഥ്വി. നടന്‍ രാജ്യം വിട്ട് പോകണം എന്നായിരുന്നു ചില നേതാക്കളുടെ ആവശ്യം.

കലാകാരന്മാര്‍ രാജ്യം വിടണമെന്ന് പറയുന്നത് മണ്ടത്തരം: രാഷ്ട്രീയ വിഷയത്തില്‍ ആദ്യമായി പൃഥ്വി

ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ആടുജീവിതത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കുവൈത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത് .

കലാകാരന്മാര്‍ രാജ്യം വിടണമെന്ന് പറയുന്നത് മണ്ടത്തരം: രാഷ്ട്രീയ വിഷയത്തില്‍ ആദ്യമായി പൃഥ്വി

എന്ന് നിന്റെ മൊയ്തീന് ശേഷം തനിക്ക് ലഭിക്കുന്ന മികച്ച കഥാപാത്രമാണ് ആടു ജീവിതത്തിലെ നജീബ്. പ്രൊജക്ടുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലെസി സമീപിച്ചപ്പോള്‍തന്നെ നജീബ് തന്റെ മനസിനെ കീഴ്‌പ്പെടുത്തിയെന്നും പൃഥ്വിരാജ് പറഞ്ഞു.

English summary
Saying like artist should leave nation is foolishness; Prithviraj on Shah Rukh Khan issue

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam