twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നു പോയത്; വികാരാധീനയായി സയനോര ഇങ്ങനെ എഴുതി

    കുട്ടൻ പിളളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ് സായ് സഗീത സംവിധായകയുടെ കുപ്പായം ധരിക്കുന്നത്.

    By Ankitha
    |

    സയനോര ഫിലിപ്പ് എന്നു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് ഉദഹരണം സൂജാതയിലെ ഉണരുകയാണോ.. എന്ന ഗാനമാണ്. വ്യത്യസ്ത ആലാപന ശൈലി കൊണ്ട് മലയാളത്തിലും തമിഴിലും പ്രിയങ്കരിയായ ഒരു പാട്ടുകാരിയാണ് സയനോര. ആലാപന ശൈലിയാണ് മറ്റുള്ളവരിൽ നിന്ന് ഇവരെ വ്യത്യസ്തമാക്കുന്നത്.

    sayanora

    ഇപ്പോഴിത സംഗീതത്തിന്റെ മറ്റൊരു തലത്തിലേയ്ക്ക് സയനോര ഇറങ്ങി ചെല്ലുകയാണ്. ഗായികയുടെ വേഷത്തിൽ നിന്ന് സംഗീത സംവിധായകയുടെ വേഷത്തിലേയ്ക്ക് ഒരു ചുവട് മാറ്റം. കുട്ടൻ പിളളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ് സായ് സംഗീത സംവിധായകയുടെ കുപ്പായം ധരിക്കുന്നത്.

    വികാരഭരിതമായി

    വികാരഭരിതമായി

    സുരാജ് വെഞ്ഞാറമ്മൂടിനെ കേന്ദ്രകഥാപാത്രമാക്കി ജീൻ മാർക്കേസ് സംവിധാനം ചെയ്യുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയാണ് സായനോരയുടെ കന്നി ചിത്രം. ചിത്രത്തിന്റെ ഓഡിയോ ലേഞ്ച് നടക്കുന്ന വേളയിലാണ് ഹൃദയ സ്പർശിയായ ഈ കുറിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ സ്വപ്നത്തെ കുറിച്ചു ജീവിതത്തിൽ ഉണ്ടായ കറുത്ത അധ്യായങ്ങളെ കുറിച്ചും സയനോര വാചാലയാകുന്നുണ്ട്.

    സ്വപ്ന സാക്ഷാത്കാരം

    സ്വപ്ന സാക്ഷാത്കാരം

    തന്റെ ഏറ്റവും വലിയ സ്വപ്നമാണ് പൂവണിയാൻ പോകുന്നതെന്ന് സയനോര കുറിപ്പിൽ പറായാതെ പറയുന്നുണ്ട്. അതിന്റെ ആകാംക്ഷയും സന്തോഷവും ആ ഫേസ്ബുക്ക് പേസ്റ്റ് വായിക്കുന്നവർക്ക് വ്യക്തമാണ്. തന്റെ ചിന്തകളെ ഒരു പോസ്റ്റായി എഴുതാൻ ബുദ്ധിമുട്ടുകയാണെന്നും ജീവിതത്തിൽ ആദ്യമായി സംഗീത സംവിധായക ആകുന്ന ദിവസമാണിതെന്നും താരം സായ് ഫേസ്ബുക്കിൽ കുറിച്ചു.

    സയ്നേരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

    സയ്നേരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

     2017 ഫെബ്രുവരി

    2017 ഫെബ്രുവരി

    തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും മോശമായ നാളുകളായിരുന്നു 2017 ഫെബ്രുവരിയിൽ. കഴിഞ്ഞ വർഷം ജീവിതത്തിൽ ഒരുപാട് കറുത്ത അധ്യായങ്ങൾ നേരിട്ടുവെങ്കിലും ഇക്കൊല്ലാം ദൈവം ജോണിന്റെ രൂപത്തിൽ നല്ല അവസരം തന്നുവെന്നും സയനോര പറഞ്ഞു. തന്നേയും തന്റെ കഴിവിനേയും കൂടുതൽ വിശ്വസിച്ച് ഒരു വല്യ ദൗത്യം ഏൽപ്പിച്ച ചിത്രത്തിലെ സംവിധായകൻ ജീന് ഒരു പാട് നന്മകൾ നേരുന്നുവെന്നും സയനോര കുറിച്ചു.

     പാട്ടിലെ വ്യത്യസ്ത സംഗീതത്തിലും

    പാട്ടിലെ വ്യത്യസ്ത സംഗീതത്തിലും

    സയ്നോരയുടെ ആലാപന ശൈലിയെ കുറിച്ചു ഇനി കൂടുതൽ പറയേണ്ട കാര്യമില്ലല്ലോ. അതേ വ്യത്യസ്തമായ ശൈലി തന്നെയാണ് സംഗീത സംവിധാനത്തിലും സ്വീകരിക്കുക. സിനിമയിൽ മൂന്ന് പാട്ടുകൾക്കാണ് സയ്നോര ഈണം നൽകിയിട്ടുള്ളത്. ചിത്രത്തിലെ ഗാനങ്ങൾക്ക് വ്യത്യസ്തമാർന്ന് സംഗീതം വേണമെന്നുള്ള ചിന്തയാണ് തന്നെ ഈ അവസരത്തിലേയ്ക്ക് കൊണ്ടുവന്നെത്തിച്ചത്- മുമ്പൊരിക്കൽ മനോരമയ്ക്ക് നൽകിയ ഇവർ വ്യക്തമാക്കിയിരുന്നു.

    ചിത്രങ്ങൾ( കടപ്പാട്:ഫേസ്ബുക്ക് പേജ്)

    ഫീൽഡിൽ പിടിച്ചു നിൽക്കാൻ എന്തിനും തയ്യാറാർ! അത് നേരിട്ടറിയാം, വെളിപ്പെടുത്തലുമായി നിർമാതാവ്ഫീൽഡിൽ പിടിച്ചു നിൽക്കാൻ എന്തിനും തയ്യാറാർ! അത് നേരിട്ടറിയാം, വെളിപ്പെടുത്തലുമായി നിർമാതാവ്

    ആര്യയുടെ വധുവാകാൻ രണ്ട് മലയാളി നടിമാരും! ഇവർ ആരാണെന്നു അറിയാമോ? ഷോയുടെ ചിത്രങ്ങൾ കാണാം.ആര്യയുടെ വധുവാകാൻ രണ്ട് മലയാളി നടിമാരും! ഇവർ ആരാണെന്നു അറിയാമോ? ഷോയുടെ ചിത്രങ്ങൾ കാണാം.

    അഭിനന്ദനവുമായി നിവിന്‍, സണ്ണി വെയിനിന്റെ ഫ്രഞ്ചു വിപ്ലവം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!അഭിനന്ദനവുമായി നിവിന്‍, സണ്ണി വെയിനിന്റെ ഫ്രഞ്ചു വിപ്ലവം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!

    English summary
    saynora facebook post about her first project in musical direction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X