രജനികാന്തിന്റെ ഭാര്യക്ക് തിരിച്ചടി! പരസ്യ കമ്പനിക്ക് 6.2 കോടി രൂപ നഷ്ട പരിഹാരം നൽകണമെന്ന് കോടതി

2014 ഏപ്രിലിൽ പുറത്തിറങ്ങിയ കൊച്ചടിയാൻ എന്ന ചിത്രം സാമ്പത്തികമായി വൻ‌ പരാജയമായിരുന്നു. രജനീകാന്തിന്റെ മകൾ സൗന്ദര്യയാണ് ചിത്രം സംവിധാനം ചെയ്തത്.

By Ankitha

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ തമിഴ് ആനിമേഷൻ ചിത്രമായ കൊച്ചടൈയ്യാനിന്റെ വിതരണവുമായി ബന്ധപ്പെട്ട കേസിൽ ലത രജനീകാന്തിനു തിരിച്ചടി. 6.20 കോടി രൂപയും അതിൻ‌റെ പലിശയും പരസ്യകമ്പനിയായ ആഡ് ബ്യൂറേയ്ക്ക് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മുകളിൽ പറഞ്ഞ തുക 12 ആഴ്ചക്കകം തിരികെ നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

rajani wife

2014 ഏപ്രിലിൽ പുറത്തിറങ്ങിയ കൊച്ചടൈയ്യായാൻ എന്ന ചിത്രം സാമ്പത്തികമായി വൻ‌ പരാജയമായിരുന്നു. രജനീകാന്തിന്റെ മകൾ സൗന്ദര്യയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്റെ ഘട്ടത്തിൽ പരസ്യ കമ്പനിയായ ‌ആഡ് ബ്ലൂറോ എന്റർടെയിൻമെന്റ് നിർമ്മാതാക്കളിൽ നിന്ന് 10 കോടി രൂപ കടംവാങ്ങിയിരുന്നു. തുടർന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും 6.2 കോടി രൂപ തിരികെ നൽകിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്.

150 കോടി ചിലവഴിച്ച് നിർമ്മിച്ച ചിത്രത്തിന്റെ തമിഴ്നാട്ടിലെ വിതരണാവകശം ആഡ് വണ്ണ് പരസ്യ കമ്പനിയ്ക്ക് നൽകാമെന്നായിരുന്നു ധാരണ. എന്നാൽ രജനിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പിനി ഇതിന്റെ അവകാശം ഈറോസ് ഇന്റർ നാഷണലിനു നിയമവിരുദ്ധമായി നൽകുകയായിരുന്നു. കൂടാതെ സംവിധായകയും രജനിയുടെ മകളുമായ സൗന്ദര്യയാണ് ഇറോസിന്റെ സിഈഒ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X