ലൂസിഫര്‍ ഫാന്‍സ് ഷോ കണ്ട ആവേശത്തില്‍ സ്‌കോട്‌ലന്‍ഡ് എംപി!മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകന്‍
മോഹന്‍ലാലിന്റെ ലൂസിഫര്‍ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. 40 രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്തിരുന്നത്.
ലൂസിഫര്‍ കണ്ട് സ്‌കോട്‌ലന്‍ഡ് എംപി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമ കണ്ട് ത്രില്ലടിച്ചെന്നും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കടുത്ത ആരാധകനാണ് താനെന്നുമാണ് സ്‌കോട്‌ലന്‍ഡ് എംപി മാര്‍ട്ടിന്‍ ഡേ പറഞ്ഞത്.

മലയാള ചിത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും തിയ്യേറ്ററില്‍ പോയി കാണുന്നത് ഇതാദ്യമായാണ്. നേരത്തെ മലയാള ചിത്രങ്ങളായ തമ്മാത്ര,പഴശ്ശിരാജ,ആദം ജോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ കണ്ട് അഭിപ്രായങ്ങള്‍ മാര്‍ട്ടിന്‍ ഡേ പങ്കുവെച്ചിരുന്നു.
മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന യൂടുബ് പേജിലൂടെയാണ് വീഡിയോ വന്നിരിക്കുന്നത്. മാര്‍ട്ടിന്‍ ഡേയുടെ ഭാര്യ മലയാളിയാണ്. ലൂസിഫറിന്റെതായി സ്‌കോട്‌ലന്‍ഡില്‍ സംഘടിപ്പിച്ച ഫാന്‍സ് ഷോ കാണാനായിട്ടാണ് സ്‌കോട്‌ലന്‍ഡ് എംപി എത്തിയിരുന്നത്.


Click it and Unblock the Notifications