twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടുവില്‍ ജഗതിക്ക് മാപ്പ് പറയേണ്ടി വന്നു,സംവിധായകനോട് ക്ഷമ ചോദിച്ച് പത്രത്തില്‍ പരസ്യം കൊടുക്കേണ്ടി വന്നു,

    By Prashant V R
    |

    ജഗതി ശ്രീകുമാറിനെ മാക്ട സംഘടനയില്‍ നിന്ന് വിലക്കിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജഗതി സിനിമാ സംവിധായകരെ കുറിച്ച് വളരെ മോശമായ ഭാഷയില്‍ സംസാരിച്ചു എന്ന് ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ സംവിധായകരും തിരക്കഥാകൃത്തുക്കളും അടിയന്തിര ചര്‍ച്ച നടത്തി നടനെ ആറുമാസത്തേക്ക് ഒരു സിനിമയിലും അഭിനയിപ്പിക്കരുതെന്നും വിലക്ക് ഏര്‍പ്പെടുത്തണമെന്നും തീരുമാനിച്ചു.

    jagathysreekumar-

    അന്ന് ജഗതി സ്വന്തം ചെലവില്‍ മലയാള മനോരമയിലും മാതൃഭൂമിയിലും മാപ്പ് പറഞ്ഞുകൊണ്ടുളള ഒരു പരസ്യം കൊടുക്കണമെന്നായിരുന്നു സംഘടന ആവശ്യപ്പെട്ടത്. സിനിമ നന്നായിട്ടറിയാവുന്ന ജഗതിയെ പോലൊരു നടന്‍ ഒരിക്കലും ഇങ്ങനെയൊന്നും പറയാന്‍ പാടില്ലെന്ന് അന്ന് ചര്‍ച്ചയില്‍ മിക്കവരും പറഞ്ഞിരുന്നു. മലയാള സിനിമയിലെ അതികായന്മാരായ ഹരിഹരന്‍, കെജി ജോര്‍ജ്ജ്, ജോഷി, ഫാസില്‍, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, ജേസി, പിജി വിശ്വംഭരന്‍, ഹരികുമാര്‍, രാജീവ് നാഥ്, രാജീവ് കുമാര്‍, ഷാജി കൈലാസ്, ടിഎസ് സുരേഷ് ബാബു, തുടങ്ങിയ സംവിധായകരും ജോണ്‍പോള്‍, ഞാന്‍, ഡെന്നീസ് ജോസഫ്, എസ് എന്‍ സ്വാമി, ഷിബു ചക്രവര്‍ത്തി, ബാലചന്ദ്രന്‍ ചുളളിക്കാട്, എന്നീ തിരക്കഥാകൃത്തുക്കളുമാണ് അന്ന് എറണാകുളം ബിടി ബാച്ചില്‍ കൂടിയ അടിയന്തിര യോഗത്തില്‍ പങ്കെടുത്തത്.

    ബിക്കിനിയില്‍ ഹോട്ടായി നിഖിത ശര്‍മ്മ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    പത്രത്തില്‍ പരസ്യം കൊടുക്കണമെന്നുളള തീരുമാനം കേട്ടപ്പോള്‍ എനിക്കതിനോട് പെട്ടെന്ന് യോജിക്കാനായില്ലെന്ന് കലൂര്‍ ഡെന്നീസ് പറയുന്നു. അല്‍പ്പം കൂടിയ തീരുമാനമായിപ്പോയില്ലേ എന്ന് ഞാന്‍ ചോദിച്ചു. ആറുമാസത്തേക്കുളള വിലക്ക് കൂടാതെ ഒന്നൊന്നര ലക്ഷം രൂപ മുടക്കി പരസ്യവും കൊടുപ്പിക്കണോ എന്നൊരഭിപ്രായം ഞാന്‍ യോഗത്തില്‍ ഉന്നയിച്ചു. അതിനോട് കമലും പിജി വിശ്വംഭരനും ബാലചന്ദ്രന്‍ ചുളളിക്കാടും പിന്തുണച്ച് സംസാരിച്ചെങ്കിലും ഭൂരിപക്ഷമെന്ന ശബ്ദത്തിന് വിലയില്ലാതായി.

    മാക്ടയുടെ കടുത്ത തീരുമാനം അറിഞ്ഞ ഉടനെ തന്നെ ജഗതി ആരെയൊക്കെയോ കൂട്ടി പ്രശ്‌ന പരിഹാരത്തിനായി എത്തിയെങ്കിലും സംഘടനയ്ക്ക് അത് സ്വീകാര്യമായില്ല. അവസാനം മാക്ടയുടെ നിബന്ധന അനുസരിച്ച് ജഗതിക്ക് സംവിധായകനോട് ക്ഷമ ചോദിച്ച് മനോരമയിലും മാതൃഭൂമിയിലും പരസ്യം കൊടുക്കേണ്ടി വന്നു. കലൂര്‍ ഡെന്നീസ് പറഞ്ഞു.

    Read more about: jagathy sreekumar
    English summary
    screen writer kaloor dennis reveals about jagathy sreekumar MACTA past issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X