മോഹന്‍ലാലിന്‌റെ കൈവശമുളളള വിശിഷ്ടമായ ആ തൊപ്പി,തനിക്ക് സമ്മാനിക്കാന്‍ ഒരുങ്ങിയതിനെ കുറിച്ച് രാമാനന്ദ്
മോഹന്‍ലാലിനെ കുറിച്ച് തിരക്കഥാകൃത്ത് ആര്‍ രാമാനന്ദിന്റെതായി വന്ന കുറിപ്പ് വൈറലാകുന്നു. ലാലേട്ടനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന വിശിഷ്ട തൊപ്പിയും അത് തനിക്ക് സമ്മാനിക്കാന്‍ കാണിച്ച മനസിനെയും കുറിച്ചുമാണ് തിരക്കഥാകൃത്ത് വിവരിക്കുന്നത്. രാമാനന്ദിന്റെ വാക്കുകളിലേക്ക്: ഓഷോ തലയില്‍ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും; ഒരു ഇറ്റാലിയന്‍ സംവിധായകന്‍ ലാലേട്ടനെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ നല്‍കിയ സമ്മാനമാണ് ഈ തൊപ്പി.

ഓഷോ തലയില്‍ വെച്ച തൊപ്പി! കണ്ടപ്പോള്‍ കൗതുകം അടക്കാനായില്ല.. ഒന്ന് തലയില്‍ വെക്കണം ആ പൊന്‍കിരീടം എന്ന് തോന്നി...വെച്ചു... ഹൃദയം തുടിച്ചു പോയി...എന്നാല്‍ അത്ഭുതപ്പെട്ടത് മടങ്ങാന്‍ നേരം ലാലേട്ടന്‍ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്...ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂര്‍വ്വ വസ്തു ഒരു മമത്വവും ഇല്ലാതെ വെച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്...
കൊതിച്ചു പോയെങ്കിലും, എന്റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്... ലാലേട്ടന്‍ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോള്‍ രാമിന് വേണ്ടേ? വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്! ലാലേട്ടന്‍ ആ തൊപ്പിയണിഞ്ഞു...ഒരു നിമിഷം എന്റെ പ്രേമഭാജനം ഓഷോ കണ്‍മുന്നില്‍ രൂപമായി തെളിഞ്ഞു.....ആര്‍ രാമാനന്ദ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
Recommended Video
ജയസൂര്യയുടെ എറ്റവും പുതിയ ചിത്രമായ കത്തനാരിന്റെ തിരക്കഥാകൃത്ത് കൂടിയാണ് രാമാനന്ദ്. അടുത്തിടെയാണ് എല്ലാ വര്‍ഷവും ചെയ്യാറുളള ആയൂര്‍വേദ ചികില്‍സ മോഹന്‍ലാല്‍ ആരംഭിച്ചത്. ആയൂര്‍വേദ ചികില്‍സയ്ക്ക് ശേഷം മാത്രമാണ് തന്റെ പുതിയ സിനിമകള്‍ അദ്ദേഹം തുടങ്ങുന്നത്. ചികില്‍സയ്ക്കിടെയുളള ലാലേട്ടന്റെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2വാണ് മോഹന്‍ലാലിന്‌റെതായി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പുതിയ ചിത്രം.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. ദൃശ്യം 2വിന് പുറമെ ബറോസ്, ലൂസിഫര്‍ 2 എമ്പുരാന്‍ തുടങ്ങിയ സിനിമകളും ലാലേട്ടന്റെതായി പ്രഖ്യാപിച്ച പുതിയ സിനിമകളാണ്. നടന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാറിന്റെ റിലീസ് മാസങ്ങള്‍ക്ക് മുന്‍പ് ലോക്ഡൗണ്‍ കാരണം മുടങ്ങിയിരുന്നു. കൂടാതെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരുന്ന റാം എന്ന ചിത്രവും കോവിഡ് വ്യാപനം കാരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.


Click it and Unblock the Notifications