ആ സിനിമക്ക് തിരക്കഥയെഴുതിയത് ആത്മാര്‍ത്ഥതയില്ലാതെ; വെളിപ്പെടുത്തലുമായി എസ്.എന്‍. സ്വാമി

മലയാളസിനിമയിൽ മോഹൻലാലിന്റെ താരപദവി ഉറപ്പിച്ച സിനിമയായിരുന്നു ഇരുപതാം നൂറ്റാണ്ട്. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് ചിത്രത്തിലെ സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം.

Irupatham Noottandu

1987 ല്‍ പുറത്തിറങ്ങിയ ചിത്രം കെ. മധുവാണ് സംവിധാനം ചെയ്തത്. തിരക്കഥ രചിച്ചത് എസ്.എന്‍. സ്വാമിയായിരുന്നു.കൂടും തേടി, ഒരു നോക്കുകാണാന്‍, കണ്ടു കണ്ടറിഞ്ഞു, ഗീതം, അകലത്തെ അമ്പിളി, എന്ന് നാഥന്റെ നിമ്മി എന്നീ കുടുംബ പശ്ചാത്തലത്തിലുള്ള സിനിമകളുടെ രചന മാത്രം നിര്‍വ്വഹിച്ചിട്ടുള്ള എസ്‌ എന്‍ സ്വാമിയ്ക്ക് ആക്ഷന്‍ സിനിമ എന്നത് ഒരു വെല്ലുവിളിയായിരുന്നു.

എന്നിരുന്നാലും കെ മധുവിന്റെ ആവശ്യാനുസരണം ആക്ഷനും രാഷ്ട്രീയവുമൊക്കെ കൂടിച്ചേര്‍ന്ന, ഏതാണ്ട് രാജാവിന്റെ മകന്‍ പാറ്റേണിലുള്ള ഒരു തിരക്കഥ തയ്യാറാക്കുകയായിരുന്നു.

Sagar Alias Jacky Reloaded


ഇരുപതാം നൂറ്റാണ്ട്സൂപ്പർ ഹിറ്റായതിനു ശേഷം ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ സാഗർ ഏലിയാസ് ജാക്കിയെ 2009 ല്‍ അമല്‍ നീരദ് വീണ്ടും വെള്ളിത്തിരയിൽ എത്തിച്ചിരുന്നു. സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ഈ ചിത്രവും മോഹൻലാലിന്റെ സ്റ്റൈലും അമൽ നീരദിന്റെ ഗംഭീര മേക്കിങ്ങും കാരണം ഏറെ ജനശ്രദ്ധ നേടി. എസ്.എന്‍. സ്വാമിയുടേതായിരുന്നു സാഗർ ഏലിയാസ് ജാക്കിയുടെയും തിരക്കഥ.

എന്നാല്‍ തനിക്ക് സാഗര്‍ ഏലിയാസ് ജാക്കിക്ക് വേണ്ടി തിരക്കഥയെഴുതാന്‍ താല്‍പര്യമില്ലായിരുന്നെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ അത് ചെയ്തതെന്നും വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി.

സാഗര്‍ ഏലിയാസ് ജാക്കി എടുത്ത രീതിയില്‍ താന്‍ തൃപ്തനല്ലെന്നും സിനിമയുടെ സ്ട്രക്ചര്‍ ശരിയായിട്ടില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എസ്.എന്‍. സ്വാമി പറഞ്ഞു.

S N Swamy

"ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാഗര്‍ ഏലിയാസ് ജാക്കി എന്നും പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍ വന്നത്. പക്ഷെ, എന്നാലും എനിക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല അത് ചെയ്യാന്‍.

ആന്റണിയുടെ നിര്‍ബന്ധം കൊണ്ട് ഞാന്‍ എഴുതിയതാണ്. അങ്ങനെ എഴുതിയെങ്കിലും വിചാരിച്ച പോലെ ഐ ആം നോട്ട് ഹാപ്പി. എന്തൊക്കെ പറഞ്ഞാലും ആദ്യത്തെ സിനിമയുടെ ഫ്രഷ്‌നെസ് ഒന്നും അതിനില്ല.അമല്‍ നീരദ് ഒരു ഡയറക്ടര്‍ എന്ന രീതിയില്‍ അത് മനോഹരമായി എടുത്തിട്ടുണ്ട്. പക്ഷെ, അതുകൊണ്ട് മാത്രം കാര്യമില്ല. ബാക്കിയുള്ള സ്ട്രക്ചര്‍ ഒന്നും പോരായിരുന്നു.

ഇരുപതാം നൂറ്റാണ്ട് പോലെ ഒരു സിനിമക്ക് സാഗര്‍ ഏലിയാസ് ജാക്കിയില്‍ നിന്ന് നോക്കുമ്പോള്‍ അതിനെ പ്ലേസ് ചെയ്യാന്‍ പറ്റില്ല. അയാള്‍ക്ക് ഒരു കഥയേ ഉള്ളൂ പറയാന്‍. ആ കഥ കഴിഞ്ഞു. പിന്നെ നമ്മള്‍ കഥ പറഞ്ഞാല്‍ ആളുകൾ വിശ്വസിക്കില്ല. ജയിലില്‍ പോയ ആള്‍ എങ്ങനെയാടാ പുറത്തുവന്നത് എന്ന് ചോദിക്കും.

വേണമെങ്കില്‍ ഞാന്‍ അത് ആത്മാര്‍ത്ഥതയില്ലാതെ ചെയ്തു എന്ന പറയാം. കാരണം എത്ര ശ്രമിച്ചിട്ടും എന്നെക്കൊണ്ട് അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല," എസ്. എന്‍. സ്വാമി പറഞ്ഞു.

Recommended Video

മമ്മൂക്കക്കൊപ്പം CBI 6 ഉണ്ടാകുമോ ? SN സ്വാമിയുടെ പ്രതികരണം

എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം നിർവഹിച്ച മമ്മൂട്ടി നായകനാകുന്ന സി. ബി. ഐ. സീരീസിലെ അഞ്ചാമത്തെ സിനിമ സി. ബി. ഐ. 5 ദി ബ്രെയിന്‍ റിലീസിന് ഒരുങ്ങുകയാണ് മെയ് 1 ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സ്വർ​ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

More from Filmibeat

Read more about: sn swamy mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X