അപ്പന്‍ ചത്തിട്ടുപോരേ മക്കളെ കുഴി വെട്ടാന്‍, ഇതിഹാസ 2വിനെതിരെ തിരക്കഥാകൃത്ത് രംഗത്ത്
2017 ഒക്ടോബര്‍ 10നാണ് സംവിധായകന്‍ ബിനു സദാനന്ദന്‍ ഇതിഹാസയുടെ രണ്ടാംഭാഗം വരും എന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
ഇതിഹാസ, കാമുകി, സ്‌റ്റെല്‍, എന്നീ ചിത്രങ്ങളുടെ സംവിധാകന്‍ ബിനു എസിനെതിരെ തിരക്കഥാകൃത്ത് അനീഷ് ലി അശോക് . ഇതിഹാസ 2വിന്റെ പകര്‍പ്പവകാശവുമായി ബന്ധപെട്ടാണ് അനീഷ് രംഗത്ത് വന്നിരിക്കുന്നത്. ഇതിഹാസ എന്ന സിനിമ എഴുതിയ ഞാൻ പോലും അറിയാതെ ഇപ്പോൾ 'ഇതിഹാസ 2' എന്ന പേരിൽ പലരും എവിടയൊക്കെയോ ഇരുന്നു അതിനു രണ്ടാം ഭാഗം എഴുതുകയാണ്. എന്താണ് അവരുടെ ലക്ഷ്യം എന്നു അറിയില്ല.ഇങ്ങനൊക്കെ രണ്ടാം ഭാഗം എടുക്കാൻ പറ്റുമെങ്കിൽ ഈ നാട്ടിൽ ഇറങ്ങിയ എല്ലാ സിനിമക്കും, കഥകൾക്കും, നോവലുകൾക്കും മറ്റോരാൾക്ക് രണ്ടാം ഭാഗം ഇറക്കാമല്ലോ?... എന്നു തുടങ്ങുന്നതാണ് അനിഷീന്റെ ഫെയ്‌സബുക്ക് പോസ്റ്റ്.
എന്തായാലും എന്റെ മരണം വരെ ഇതിഹാസ എന്ന സിനിമയുടെ കഥ, തിരക്കഥ റൈറ്, രണ്ടാം ഭാഗത്തിനായി ഞാൻ മറ്റാർക്കും കൊടുക്കാൻ ഉദേശിക്കുന്നില്ല എന്നും,ഞാൻ ഒന്നിനും പോകില്ല എന്ന ചിലരുടെ തോന്നൽ ആകാം, അല്ലേൽ കഥ കൈയ്യിൽ കിട്ടി കഴിഞ്ഞാൽ അത് രാപ്പകൽ ഉറക്കമൊഴിച്ചു എഴുതി ഉണ്ടാക്കിയവനെ ഒതുക്കുന്ന ചിലരുടെ ചിന്താഗതി ആകാം, അല്ലേൽ അവർ എന്ത് ചെയ്താലും ഒരുത്തനും ചോദിച്ചു പോകരുത് എന്ന ചിലരുടെ ധാർഷ്ട്യം ആകാം ഇതിന് പിന്നിലെന്നും അനീഷ് പറുയുന്നു..

കുറിപ്പ്
ഇതിഹാസ എന്ന സിനിമ എഴുതിയ ഞാൻ പോലും അറിയാതെ ഇപ്പോൾ 'ഇതിഹാസ 2' എന്ന പേരിൽ പലരും എവിടയൊക്കെയോ ഇരുന്നു അതിനു രണ്ടാം ഭാഗം എഴുതുന്നു എന്ന ഒരു വാർത്ത കേൾക്കുവാനിടയായി.... എന്താണ് അവരുടെ ലക്ഷ്യം എന്നു അറിയില്ല... ഇവരൊക്കെ ഭയങ്കര ബുദ്ധി രാക്ഷസന്മാർ ആണെന്നു തോനുന്നു... ഇങ്ങനൊക്കെ രണ്ടാം ഭാഗം എടുക്കാൻ പറ്റുമെങ്കിൽ ഈ നാട്ടിൽ ഇറങ്ങിയ എല്ലാ സിനിമക്കും, കഥകൾക്കും, നോവലുകൾക്കും മറ്റോരാൾക്ക് രണ്ടാം ഭാഗം ഇറക്കാമല്ലോ?... എന്തായാലും എന്റെ മരണം വരെ ഇതിഹാസ എന്ന സിനിമയുടെ കഥ, തിരക്കഥ റൈറ്, രണ്ടാം ഭാഗത്തിനായി ഞാൻ മറ്റാർക്കും കൊടുക്കാൻ ഉദേശിക്കുന്നില്ല.. കഥ എഴുതി ഉണ്ടാക്കുന്ന കഥാകൃത്തിന് അതിനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യ മഹാരാജ്യത്തെ നിയമങ്ങളിൽ ഉണ്ട് എന്നു തന്നെ ആണ് അധികാരപെട്ടവരുമായി ബന്ധപ്പെട്ടപ്പോൾ എനിക്കു അറിയാൻ കഴിഞ്ഞത്....
ഞാൻ ഒന്നിനും പോകില്ല എന്ന ചിലരുടെ തോന്നൽ ആകാം, അല്ലേൽ കഥ കൈയ്യിൽ കിട്ടി കഴിഞ്ഞാൽ അത് രാപ്പകൽ ഉറക്കമൊഴിച്ചു എഴുതി ഉണ്ടാക്കിയവനെ ഒതുക്കുന്ന ചിലരുടെ ചിന്താഗതി ആകാം, അല്ലേൽ അവർ എന്ത് ചെയ്താലും ഒരുത്തനും ചോദിച്ചു പോകരുത് എന്ന ചിലരുടെ ധാർഷ്ട്യം ആകാം ഇതിന് പിന്നിൽ. അവർ ചെയ്യുന്നത് ചോദ്യം ചെയ്താൽ മുൻകാലങ്ങളിൽ പലർക്കും പറ്റിയത് പോലെ ഒരു സുപ്രഭാതത്തിൽ സ്വന്തം സൃഷ്ടിയുടെ പിതൃത്വം മറ്റു പലരും ഏറ്റെടുത്ത 'നീ എഴുതിയത് ശരിയല്ല' എന്ന് പറഞ്ഞു അവൻ ആട്ടി ഓടിക്കപ്പെടും. അതും അല്ലേൽ എന്തേലും നക്കാപ്പിച്ച കൊടുത്ത ചതിച്ചു എഗ്രിമെന്റ് വാങ്ങും.. അവൻ നോക്കി നിൽക്കെ അവന്റെ സൃഷ്ടിക്കു പുതിയ ഗോഡ്ഫാദർമാർ വരും.. അവൻ സിനിമ എന്ന സ്വപ്നം മതിയാക്കി, ആർക്കും വേണ്ടാതെ ചിലർക്കു വളരാനുള്ള വളം മാത്രമായി, എവിടെ എങ്കിലും പോയി മറയും.. ഇനി ഒരു പുതിയ എഴുത്തുകാർക്കും ഇത് പോലെ ഒരവസ്ഥ ഉണ്ടാവാതിരിക്കാൻ, എന്ത് തന്നെ വന്നാലും ഇനി നിയമനടപടിയുമായി സുപ്രിംകോടതി വരെ പോകേണ്ടി വന്നാലും ശരി, ഞാൻ എഴുതിയ ഇതിഹാസയുടെ റൈറ് ഒരു ഗോഡ്ഫാദർമാർക്കും കൊടുക്കുന്നതല്ല എന്ന, എന്നെ ചതിക്കാൻ നോക്കുന്നവരോടായ് ഞാൻ അറിയിക്കുന്നു.... മറ്റുള്ളവരെ നശിപ്പിച്ചു വളരാതെ, സ്വന്തം കഴിവ് കൊണ്ട് വളരു സുഹൃത്തേ.... ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല, ഒന്നും അറിയാതെ തന്റെ കഥയുമായി സിനിമയിൽ വരുന്ന ഒരു പാവപ്പെട്ടവനും ഇനി ബലിയാടായിക്കുടാ എന്ന തോന്നലുണ്ടായിട്ടാണ് ഇപ്പോൾ ഈ ഗുരുവായൂരപ്പന്റെ മുന്നിൽ നിന്നും ഞാൻ ഈ പോസ്റ്റ് ഇടുന്നത്...
ധർമ്മം വിജയികട്ടെ..

2017 ഒക്ടോബര്‍ 10നാണ് സംവിധായകന്‍ ബിനു സദാനന്ദന്‍ ഇതിഹാസയുടെ രണ്ടാംഭാഗം വരും എന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
സുഹൃത്തുക്കളെ ഇതിഹാസ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച നിങ്ങൾ ഇതും സ്വീകരിക്കും എന്ന വിശ്വാസത്തോടെ ഞങ്ങൾ വീണ്ടും വരുന്നു എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്ക് ഒപ്പം ഉണ്ടാകണം. എന്നായിരുന്നു ബിനുവിന്റെ ഫെയ്‌സബുക്ക് പോസ്റ്റ്. മരണം വരെ ഇതിഹാസ എന്ന സിനിമയുടെ കഥ, തിരക്കഥ റൈറ്, രണ്ടാം ഭാഗത്തിനായി ഞാൻ മറ്റാർക്കും കൊടുക്കാൻ ഉദേശിക്കുന്നില്ല എന്നതിനൊപ്പം തന്നെ ഇനി ഒരു പുതിയ എഴുത്തുകാർക്കും ഇത് പോലെ ഒരവസ്ഥ ഉണ്ടാവാതിരിക്കാൻ, എന്ത് തന്നെ വന്നാലും ഇനി നിയമനടപടിയുമായി സുപ്രിംകോടതി വരെ പോകേണ്ടി വന്നാലും ശരി, എഴുതിയ ഇതിഹാസയുടെ റൈറ് ഒരു ഗോഡ്ഫാദർമാർക്കും കൊടുക്കുന്നതല്ല എന്നും തന്നെ ചതിക്കാൻ നോക്കുന്നവരോടായ് മറ്റുള്ളവരെ നശിപ്പിച്ചു വളരാതെ, സ്വന്തം കഴിവ് കൊണ്ട് വളരാനും അനീഷ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്.


Click it and Unblock the Notifications











