പലതരം കല്യാണക്കുറി കണ്ടിട്ടുണ്ട്!! ബിബിൻ ജോർജിന്റെ ക്ഷണക്കത്ത് കുറച്ച് സിമ്പിളാണ്..
മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് വധു.
അമർ അക്ബർ അന്തോണി കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളിലൂടെ കോമഡിയ്ക്ക് ഇങ്ങനെയൊരു ലെവലുണ്ട് എന്ന തെളിയിച്ച തിരക്കഥകൃത്താണ് ബിബിൻ ജോർജ്. കോമഡി മാത്രമല്ല പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കാനും ഇദ്ദേഹം മിടുക്കനാണ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ചിത്രത്തിലെ ഡയലോഗുകൾ ഇപ്പോഴും ലൈവായി നിലനിൽക്കുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ബിബിന്റെ വിവാഹക്കുറിയാണ്. ചിത്രങ്ങൾ പോലെ തന്നെയാണ് വിവാഹ ക്ഷണക്കത്തും. ഫുൾ കോമഡിയ. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് വധു. വിവാഹ ക്ഷണക്കത്ത് ആദ്യം നൽകിയ സംവിധായകൻ സിദ്ദിഖിനാണ്. മെയ് 20 നാണ് വിവാഹം. ടെലിവിഷന്‍ കോമഡികളില്‍ സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നവരുടെ പുതിയ സംഘടനയായ റൈ-ടെല്ലിന്റെ ഉത്ഘാടന വേളയിലായിരുന്നു വിവാഹ വാർത്ത എല്ലാവരേയും അറിയിച്ചത്. അദ്ദേഹത്തിന്റെ രസകരമായ വിവാഹ ക്ഷണക്കത്ത് ഇങ്ങനെ....
കല്യാണം വിളി
അല്ലയോ മാളോരേ....
ഒരു സന്തോഷ വാര്‍ത്തയുണ്ട് (ആര്‍ക്ക്)
കല്യാണമാണ് (ആരുടെ)
എന്റെ തന്നെ
ബിബിന്‍ ജോര്‍ജിന്റെ (അയ്യോ...ദാരിദ്യം)
ഞാന്‍ കെട്ടാന്‍ പോണ ആ ഭാഗ്യവതി
ആരാണെന്ന് അറിയേണ്ടേ...
അങ്ങ് മാലിപ്പുറത്തുള്ള അമ്മപ്പറമ്പില്‍ വീട്ടിലെ
കാസ്പറിന്റെയും ബിന്ദുവിന്റെയും മകള്‍
ഫിലോമിന ശ്രേഷ്മ ആണ് ആ കുട്ടി
(അത് കലക്കി, കിടുക്കി, തിമിര്‍ത്തു)
ഈ വരുന്ന 2018 മെയ് 20ന് ഉച്ചയ്ക്ക് 11 മണിക്ക്
കറുത്തേടം, സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ചാണ് മിന്നുകെട്ട് (പൊരിക്കും ഞാന്‍)
മിന്നുകെട്ടിലും വൈകിട്ട് ആറ് മണിക്ക് ചേരാനല്ലൂര്‍ സെന്റ് ജയിംസ് ഹാളില്‍ നടത്തുന്ന വിരുന്ന് സല്‍ക്കാരത്തിലും പങ്കെടുത്ത് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു (അനുഗ്രഹിച്ചിട്ട് പോയാ മതി)
എന്ന്
എട്ടുതൈക്കല്‍ കുടുംബാംഗങ്ങള്‍
അപ്പന്‍ വിന്‍സന്റ്
അമ്മ ലിസി
പെങ്ങന്മാര്‍ ലിന്‍സി, റിന്‍സി
അളിയന്മാര്‍ ബിജു, ലിന്‍സണ്‍
ബാക്കി കുറച്ച് ക്ടാങ്ങള്‍
പിന്നെ എന്റെ ചാവേറുകളും...


Click it and Unblock the Notifications











