ഡബ്ബിംഗ് ടൈമിലും മമ്മൂക്ക വേറെ ലെവല്‍! ഷൈലോക്ക് വീഡിയോ പങ്കുവെച്ച് തിരക്കഥാകൃത്ത്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അടുത്തിടെ തരംഗമായ ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബോസ് എന്ന കഥാപാത്രമായി സിനിമയില്‍ പൂണ്ടുവിളയാടിയിരുന്നു മമ്മൂട്ടി. ഷൈലോക്കിന്റെ ഡബ്ബിംഗ് സമയത്തും ഹൈവോള്‍ട്ടേജില്‍ തന്നെയായിരുന്നു മെഗാസ്റ്റാര്‍.
Recommended Video

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഡബ്ബിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വീഡിയോയില്‍ കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസരിച്ചുളള സംഭാഷണ ശൈലി അനായാസമായി ചെയ്യുകയാണ് നടന്‍. ഡബ്ബിംഗ് ടൈമിലും വേറെ ലെവല്‍ പരിപാടികള്‍ ആയിരുന്നു മമ്മൂക്ക എന്ന അടിക്കുറിപ്പോടെ ഷൈലോക്ക് തിരക്കഥാകൃത്ത് ബിബിന്‍ മോഹനാണ് ഈ വീഡിയോ പങ്കുവെച്ചത്.
ഷൈലോക്കിലെ മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയിരുന്നു. മെഗാസ്റ്റാറിന്റെ ഇക്കൊല്ലത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കൂടിയാണ് ഷൈലോക്ക്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ് കിരണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. മീന, ബിബിന്‍ ജോര്‍ജ്ജ്, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











