»   » ഈ വരുന്നത് ആരാ, എന്റെ ഭര്‍ത്താവോ അതോ ലാലോ; മോഹന്‍ലാല്‍ വരുമ്പോള്‍ ആ അമ്മ ചോദിച്ചു

ഈ വരുന്നത് ആരാ, എന്റെ ഭര്‍ത്താവോ അതോ ലാലോ; മോഹന്‍ലാല്‍ വരുമ്പോള്‍ ആ അമ്മ ചോദിച്ചു

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയ ജവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ലാല്‍ സലാം എന്ന ചിത്രത്തിലെ നെട്ടൂര്‍ സ്റ്റീഫന്‍. തന്റെ അച്ഛന്റെ ഓര്‍മകളില്‍ നിന്നാണ് ചെറിയാന്‍ കല്‍പകവാടി ലാല്‍ സലാം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത്.

ലാലിനെ കാണുമ്പോള്‍ പലപ്പോഴും ഇതെന്തൊരു ജന്മമാണെന്ന് തോന്നിയിട്ടുണ്ട്; തിരക്കഥാകൃത്ത്

വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രം ഇന്നും മലയാളത്തിലെ മികച്ച കമ്യൂണിസ്റ്റ് ചിത്രങ്ങളിലൊന്നാണ്. അച്ഛന്റെ ഓര്‍മകളിലെഴുതിയത് കൊണ്ട് മാത്രമല്ല, നെട്ടൂര്‍ സ്റ്റീഫനായി ലാലിനെ കാണുമ്പോഴൊക്കെ അച്ഛന്റെ സാമിപ്യം തനിക്ക് അനുഭവപ്പെടാറുണ്ട് എന്ന് ചെറിയാല്‍ കല്‍പകവാടി പറയുന്നു

ഒരു ബന്ധവും ലാലിനില്ല

എന്റെ അച്ഛനെ ലാലിന് പരിചയമില്ല. നേരിട്ട് കണ്ടിട്ടുമില്ല. ലാലിന്റെ അച്ഛന്(വിശ്വനാഥന്‍ നായര്‍) എന്റെ അച്ഛനെ അറിയാം. ടിവ. തോമസ് മന്ത്രിയായിരുന്ന സമയത്ത് ലാലിന്റെ അച്ഛന്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ടിവിയെ കാണാന്‍ പോയിട്ടുള്ള ഏതോ ചില സന്ദര്‍ഭങ്ങളില്‍ എന്റെ അച്ഛനെ അദ്ദേഹം അവിടെവച്ച് കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടുണ്ട്. ലാല്‍ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞിട്ടുള്ളത്. അതിനപ്പുറത്തേക്ക് ഒരു ബന്ധവും ലാലിന് എന്റെ അച്ഛനുമായി ഇല്ല. എന്നിട്ടും ലാല്‍ നെട്ടൂര്‍ സ്റ്റീഫനായി അനുഭവിയ്ക്കുമ്പോള്‍ അച്ഛനെ കാണുന്ന അനുഭവമായിരുന്നു എനിക്ക്.

അച്ഛന്റെ മണം

ലാല്‍ സലാമിന്റെ ലൊക്കേഷന്‍ ആലപ്പുഴയായിരുന്നു. കല്‍പ്പകവാടിയില്‍(വീട്ടുപേര്) തന്നെയായിരുന്നു ലാലിന്റെ താമസം. അവിടെ മുകളിലത്തെ നിലയില്‍. അക്കാലത്ത് ലാല്‍ കുളിച്ചുവരുമ്പോഴെല്ലാം രാസ്‌നാദി പൊടി തിരുമ്മുന്ന പതിവുണ്ടായിരുന്നു. അതിട്ട് ലാല്‍ വരുമ്പോഴെല്ലാം എന്റെ അച്ഛന്റെ മണമാണ് അനുഭവിച്ചിരുന്നത്. അച്ഛനും രാസ്‌നാദി പൊടി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു.

അമ്മ പറഞ്ഞത്

എപ്പോഴോ അമ്മയും പറഞ്ഞിട്ടുണ്ട്, ലാല്‍ ഒരിക്കല്‍ വീട്ടിലേക്ക് കയറിവന്ന സമയം. 'ഈ വരുന്നത് ആരാ? എന്റെ ഭര്‍ത്താവോ അതോ ലാലോ എന്ന്.' ആ നിമിഷം ലാല്‍ അമ്മയെ കെട്ടിപ്പുണരുന്നു, വര്‍ദ്ധിച്ച സ്‌നേഹത്തോടെ. അമ്മ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ജന്മദിനത്തില്‍ അമ്മയ്‌ക്കൊപ്പം നിന്ന് കേക്ക് മുറിച്ചതും ലാലായിരുന്നു. അമ്മയുടെ ജന്മദിവസങ്ങളില്‍ ഏറ്റവും താരപ്രഭയുള്ള രാവ്.

കുടുംബം പോലെ

കല്‍പ്പകവാടിയില്‍ ഉണ്ടായിരുന്നപ്പോഴെല്ലാം ഞങ്ങളുടെ ഒരു കുടുംബാംഗം തന്നെയായിരുന്നു ലാല്‍. ആഹാരകാര്യങ്ങളിലൊന്നും ഒരു നിര്‍ബന്ധങ്ങളുമില്ല. തിരിഞ്ഞ് കടിക്കാത്തതെന്തിനേയും അദ്ദേഹം ശാപ്പിടും. നാടന്‍ ഭക്ഷണങ്ങളോട് പ്രത്യേക മായൊരു ഇഷ്ടമുണ്ട്. ഭക്ഷണം സ്വാദുള്ളതാണെങ്കില്‍ അത് കൂടുതലായി കഴിക്കും- ചെറിയാന്‍ കല്‍പകവാടി പറഞ്ഞു

English summary
Script writer Cheriyan Kalpakavadi about Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam