For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ക്കതില്‍ വലിയ തരത്തിലുളള സാമ്യം തോന്നി! സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് ജിനു എബ്രഹാം

  |

  സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരില്‍ ഒന്നടങ്കം ആവേശമുണ്ടാക്കിയിരുന്നു. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് സൂപ്പര്‍ താരം എത്തുന്നത്. നവാഗതനായ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. അടുത്തിടെ സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും മോഷന്‍ പോസ്റ്ററുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

  കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് വന്നത്. പൃഥ്വിരാജ് ചിത്രം കടുവയുടെ അണിയറ പ്രവര്‍ത്തകരാണ് സുരേഷ് ഗോപി സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. തങ്ങളുടെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതാണെന്നാണ് ഇവര്‍ ആരോപിച്ചത്.

  തുടര്‍ന്നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞുളള കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായത്. സുരേഷ് ഗോപി ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ കോടതി കയറാനുണ്ടായ സാഹചര്യം തിരക്കഥാകൃത്ത് ജിനു എബ്രഹാം തുറന്നുപറഞ്ഞിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിനു കാര്യങ്ങള്‍ വിശദീകരിച്ചത്. 2019 ഒക്ടോബര്‍ 16ന് പൃഥ്വിരാജിന്റെ ജന്മദിനത്തിലാണ് കടുവ എന്ന ചിത്രം ഞങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് ജിനു പറയുന്നു.

  അന്ന് തന്നെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു, അതിലെ കഥാപാത്രത്തിന്റെ പേരാണ് കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നത്. അന്ന് കോപ്പിറൈറ്റ് ആക്ട് പ്രകാരമാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ പുറത്തുവന്ന കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന സുരേഷ് ഗോപി നായകനായി എത്തുന്ന സിനിമയിലെ കഥാപാത്രങ്ങളുടെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമെല്ലാം ഞങ്ങള്‍ തീരുമാനിച്ച സിനിമയുടെത് പോലെ തന്നെ.

  ഞങ്ങള്‍ക്കതില്‍ വലിയ തരത്തിലുളള സാമ്യം തോന്നി. ബിഗ് ബഡ്ജറ്റ് ചിത്രമായി ഷൂട്ട് തുടങ്ങേണ്ട സിനിമയായിരുന്നു കടുവ. ഈ കോവിഡ് കാരണമാണ് അത് നീണ്ടുപോയത്. സംഭവത്തിന്റെ ആധികാരികത ഉറപ്പുവരുത്തണം. ആരോടും വാശി കാണിക്കാനോ ഒന്നുമല്ല. അതുകൊണ്ട് ഞങ്ങള്‍ കോടതിയെ സമീപിച്ചു. സിനിമ സംബന്ധിച്ചുളള എല്ലാ വിവരങ്ങളും ഡോക്യൂമെന്റുകളും കോടതിക്ക് കൈമാറി.

  Recommended Video

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

  കോടതിക്ക് ഞങ്ങളുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് മനസിലായി. സിനിമ സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറങ്ങി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അവരുടെ ഭാഗം ന്യായീകരിക്കാന്‍ അവസരമുണ്ടാകും. അത് കേട്ട് കോടതി തീരുമാനം എടുക്കട്ടെ ജിനു പറയുന്നു. പൃഥ്വിരാജ് മുണ്ടുടുത്ത് ജീപ്പിന്റെ മുകളില്‍ ഇരിക്കുന്ന തരത്തിലായിരുന്നു കടുവയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നത്.

  റോഷന്റെ അടികൊണ്ട് നല്ലോണം വേദനിച്ചു! കപ്പേളയിലെ ആ രംഗത്തെക്കുറിച്ച് അന്ന ബെന്‍

  അതേ ഗെറ്റപ്പിലാണ് സുരേഷ് ഗോപിയെ പുതിയ പോസ്റ്ററില്‍ കാണാനാവുക. ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ തിരക്കഥയിലും സാമ്യമുണ്ടെന്ന് കണ്ടെത്തി. ഇത്രയും പണം മുടക്കി എടുക്കുന്ന സിനിമയുടെ തിരക്കഥ വേറൊരു സിനിമയില്‍ വന്ന് പോകുന്നത് തിരക്കഥാകൃത്തിനെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും നടന്നിരുന്നു.

  അഭിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കണ്ട ആ കാഴ്ച! വികാരനിര്‍ഭര കുറിപ്പുമായി സീമാ ജി നായര്‍.

  അതും നഷ്ടമായി. പൃഥ്വിരാജും ഞാനും ചേര്‍ന്നാണ് ഷാജി കൈലാസിനെ കണ്ട് ഈ സിനിമയുടെ സംവിധാനം ഏല്‍പ്പിച്ചതെന്നും ജിനു പറയുന്നു.. പൃഥ്വിരാജിന് ഏറെ പ്രതീക്ഷയുളള ചിത്രമായിരുന്നു ഇത്. അതുകാണ്ട് തന്നെയാണ് അദ്ദേഹം ഈ സിനിമയുടെ നിര്‍മ്മാണ പങ്കാളിയായത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ മറ്റൊരു നിര്‍മ്മാതാവ്. അഭിമുഖത്തില്‍ ജിനു എബ്രഹാം പറഞ്ഞു.

  സുരേഷ് ഗോപിയുടെ 'കടുവാക്കുന്നേല്‍ കുറുവച്ചന്' വിലക്ക്! ചിത്രീകരണം തടഞ്ഞ് കോടതി ഉത്തരവ്‌

  Read more about: suresh gopi prithviraj
  English summary
  script writer jinu abraham's reaction about kaduva movie copyright issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X