»   » ഞാന്‍ നിന്നെ പോലെ ചെറ്റയല്ലടാ,അന്ന് അയാള്‍ കൈവിട്ടിരുന്നെങ്കില്‍ നീ ഇന്ന് വെറും ആത്മാവായേനെ!!

ഞാന്‍ നിന്നെ പോലെ ചെറ്റയല്ലടാ,അന്ന് അയാള്‍ കൈവിട്ടിരുന്നെങ്കില്‍ നീ ഇന്ന് വെറും ആത്മാവായേനെ!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് രംഗത്ത്. 1996ല്‍ പുറത്തിറങ്ങിയ പടനായകന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ റഫീക്ക് സീലാട്ടാണ് ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. പടനായകന്റെ ഷൂട്ടിങ് സമയത്തുണ്ടായ ഇന്നും ആരും അറിയാത്ത ഞെട്ടിക്കുന്ന വിവരങ്ങളാണ് റഫീക്ക് പുറത്ത് വിട്ടിരിക്കുന്നത്.

തന്റെ സിനിമാ ജീവിതം നശിപ്പിച്ചതിന് പിന്നില്‍ ദിലീപിനെ ഉപദേശിച്ചതിന്റെ വൈരാഗ്യമാണെന്നും തിരക്കഥാകൃത്ത് തുറന്ന് പറയുന്നു. ഷൂട്ടിങ് കഴിഞ്ഞ് അന്ന് രാത്രി മറ്റൊരു റൂമില്‍ ഒളിഞ്ഞ് നോക്കിയതിനാണ് താന്‍ കാര്യം പറഞ്ഞത്. അതോടെ ഇരുപത് വര്‍ഷം തരക്കേടില്ലാതെ എഴുതിയിരുന്ന എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ ചേതോവികാരം എനിക്കും നിനക്കും മാത്രം അറിയാമെന്നും റഫീക്ക് പറഞ്ഞു.

ഇന്നത്തെ നിന്റെ അവസ്ഥയില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. കാരണം ഞാന്‍ നിന്റെ അത്രയും ചെറ്റയല്ലടാ... തിരക്കഥാകൃത്ത് ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞു. തുടര്‍ന്ന് വായിക്കാം..

നിന്നിലെ ചെകുത്താന്റെ രൂപം

1996 സെപ്തംബര്‍ മൂന്ന് വരെ ദിലീപിനെ ഞാന്‍ ഗോപാലകൃഷ്ണന്‍ എന്നായിരുന്നു വിളിച്ചത്. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്‌നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മമാത്രം ആശിച്ചിരുന്ന കൃഷ്ണഭഗവാന്റെ പേരിന് നീ ഒരിക്കലും അര്‍ഹനല്ലെന്ന് ആ രാത്രിയില്‍ ഞാന്‍ മനസിലാക്കി. നിന്നിലെ ചെകുത്താന്റെ ക്രൂരമായ സ്വരുപം എന്നെ ബോധ്യപ്പെടുത്തി.

അന്ന് നീ മദ്യലഹരിയില്‍

നിനക്ക് ഓര്‍മ്മയുണ്ടോ? അന്ന് എറണാകുളം എലൈറ്റ് ഹോട്ടലില്‍ നീയും നിന്റെ കൂട്ടുകാരും മദ്യലഹരിയില്‍ അറമാതിച്ചിരുന്നപ്പോള്‍ മണിക്കൂറോളം നിന്റെ മുമ്പില്‍ ദ്രോഹിക്കരുതെന്ന് പറഞ്ഞ് ഞാൻ യാചിച്ചത്.

നിന്റെ അലര്‍ച്ച ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു

അതെല്ലാം എന്റെ മനസില്‍ കുറിച്ചിട്ടിരുന്നു. നിന്റെ അധ്യായം ഇവിടെ അവസാനിച്ചു. നീ എന്ന എഴുത്തുകാരന്‍ ഇവിടെ അവസാനിച്ചു. ശേഷക്രിയകള്‍ ചെയ്യാന്‍ കല്പിച്ച അവതാരമാണ് ഞാന്‍. എന്റെ ഊഴമാണ് ഇനി.

റഫീക്കിനോടുള്ള ദേഷ്യം

20 വര്‍ഷം തരക്കിടില്ലാതെ എഴുതിയിരുന്ന തന്നോട് ഇത്രയുംമധികം ദേഷ്യം തോന്നാന്‍ ദിലീപിനുണ്ടായ ചേതോവികാരം എന്താണെന്നും തിരക്കഥാകൃത്ത് പറഞ്ഞു. ഞാന്‍ ഇത് ഇന്നുവരെ പുറത്ത് വിട്ടിട്ടില്ല. പക്ഷേ നിനക്കറിയാം. ഇന്ന് എന്റെ ഊഴമാണ്.

കാലും കൈയും പിടിച്ചു

പടനായകനില്‍ ദിലീപിന്റെയും വിജയരാഘവന്റെയും പേര് പറഞ്ഞപ്പോള്‍ നിര്‍മ്മാതാവ് തീര്‍ത്തും ദിലീപിനെ വേണ്ടെന്ന് പറയുകയായിരുന്നുവെന്ന് തിരക്കഥാകൃത്ത് പറയുന്നു. നിന്നിലെ കഴിവ് തിരിച്ചറിഞ്ഞ ഞാന്‍ നിര്‍മ്മാതാവിന്റെ കാലു പിടിച്ചാണ് നിന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിപ്പിക്കുന്നത്.

നിന്റെ കഥ കഴിഞ്ഞേനെ

അന്ന് രാത്രി പുകവലിക്കാനായി ടെറസിന്റെ മുകളില്‍ വരുമ്പോള്‍ അതു കണ്ടു ഞാന്‍ ഞെട്ടിത്തരിച്ചു. എറണാകുളത്തെ ഓര്‍ക്കിഡ് ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. തല കീഴായി നില്‍ക്കുന്ന നിന്റെ കാലില്‍ ഏതൊ ഒരുവന്‍ പിടിച്ച് വച്ചിരിക്കുന്നു. അന്ന് അവന്‍ കൈയ് വിട്ടിരുന്നെങ്കില്‍ നീ ഇന്ന് ഈ ഭൂമിയില്‍ ഓര്‍മ്മയാകുമായിരുന്നു.

നിന്നെ ശകാരിച്ചത്

അന്ന് നിന്നെ പരസ്യമായി ശകാരിച്ചതിന്റെ വൈരാഗ്യമാണ് പിന്നീട് നീ പ്രതികാരം ചെയ്തത്. വൈരാഗ്യം മനസില്‍ കൊണ്ടുനടക്കുന്ന ദിലീപ് ഇല്ലാതാക്കിയത് നൂറോളം ചിത്രമാണെന്നും തിരക്കഥാകൃത്ത് പറഞ്ഞു.

നിന്നെ പോലെ ചെറ്റയല്ലെടാ

ഇന്ന് നിന്റെ അവസ്ഥ കണ്ട് എനിക്ക് സന്തോഷിക്കാം. പക്ഷേ ഞാന്‍ നിന്റെ അത്രയും ചെറ്റയല്ലെടാ.

ഫേസ്ബുക്ക് പോസ്റ്റ്

റഫീക്കിൻറെ ഫേസ്ബുക്ക് പോസ്റ്റ്..

English summary
Script writer Rafeeq Seelat facebook post agaist Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam