»   » ആരോ പറഞ്ഞ് എഴുതിയ കഥ തന്നെ! ദിലീപിന്റെ ജീവിതവുമായി രാമലീലയ്ക്കുള്ള ബന്ധം ഇതാണെന്ന് തിരക്കഥാകൃത്ത്!!

ആരോ പറഞ്ഞ് എഴുതിയ കഥ തന്നെ! ദിലീപിന്റെ ജീവിതവുമായി രാമലീലയ്ക്കുള്ള ബന്ധം ഇതാണെന്ന് തിരക്കഥാകൃത്ത്!!

Posted By: Teresa John
Subscribe to Filmibeat Malayalam

ദിലീപിന്റെ രാമലീലയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന പാട്ട് വൈറലായി മാറിയിരുന്നു. പാട്ടിന്റെ വരികള്‍ ദിലീപിന്റെ ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെട്ടതാണെന്ന തരത്തില്‍ അതിനിടെ വാര്‍ത്തകളും പ്രചരിച്ചിരുന്നു. മുമ്പ് ദിലീപ് ജയിലിലായതിന് പിന്നാലെ വന്ന ട്രെയിലറിലെ 'പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളത് പോലെ' എന്ന ഡയലോഗും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓട്ടോക്കാരന്റെ കഥ എത്രകാലം കഴിഞ്ഞാലും സൂപ്പര്‍ ഹിറ്റ് തന്നെ! രജനികാന്തിന്റെ ബാഷ അമേരിക്കയിലേക്ക്!!!

സിനിമയിലെ പാട്ടിലെ വരികള്‍ കൂടി വ്യഖ്യാനിക്കപ്പെട്ടതോടെ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുമായി സിനിമയുടെ തിരക്കഥകൃത്ത് സച്ചി രംഗത്തെത്തിയിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചി ഇക്കാര്യം വ്യക്തമാക്കിയത്.

രാമലീല

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമലീല. ദിലീപ് നായകനായി അഭിനയിച്ച സിനിമ റിലീസിന് വേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് താരം നടിയെ ആക്രമിച്ച കേസില്‍ ജയിലിലായത്. ശേഷം സിനിമയുടെ റിലീസ് നീണ്ട് പോവുകയായിരുന്നു.

സിനിമയിലെ പാട്ട്

കഴിഞ്ഞ ദിവസം ചിത്രത്തില്‍ ആദ്യത്തെ ഓഡീയോ സോംഗ് പുറത്ത് വന്നിരുന്നു. ബി കെ ഹരിനാരയണന്‍ പാടി പാട്ടിന് ഈണം നല്‍കിയത് ഗോപി സുന്ദറായിരുന്നു. പാട്ട് പുറത്ത് വന്ന ഉടനെ തന്നെ വൈറലായി മാറിയിരുന്നു.

ദിലീപിന്റെ കഥയാണോ?

പാട്ടിലെ വരികള്‍ ഇപ്പോഴത്തെ ദിലീപിന്റെ കരിയറുമായി വളരെയധികം സാമ്യമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. ആദ്യം വന്ന ട്രെയിലറിലെ സംഭാഷണവും കൂടി ചേര്‍ത്ത് വെച്ച് സോഷ്യല്‍ മീഡിയ വാര്‍ത്ത സത്യമായി പ്രചരിപ്പിക്കാനും തുടങ്ങി.

സച്ചി പറയുന്നതിങ്ങനെ

സിനിമയുടെ തിരക്കഥകൃത്തായ സച്ചി രാമലീലയുടെ കഥയെ സംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകള്‍ക്ക് കൃത്യം മറുപടി പറഞ്ഞിരിക്കുകയാണ്. ഹാസ്യത്തിന് പ്രധാന്യം നല്‍കിയല്ല രാമലീല നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സീരിയസ്‌കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

രാഷ്ട്രീയക്കാരന്‍

ചിത്രത്തിലെ ദിലീപിന്റെ കഥാപാത്രം രാമനുണ്ണി ഒരു എംഎല്‍എ ആണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാമനുണ്ണി മറ്റൊരു മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുകയും അതിന് ശേഷമുണ്ടാവുന്ന രാഷ്ട്രീയ പകപോക്കലുകളുമാണ് സിനിമയുടെ ഇതിവൃത്തം.

ദിലീപിനെ അറസ്റ്റ് ചെയ്യുന്നുണ്ട്..


ചിത്രത്തില്‍ ദിലീപ് നിയമക്കുരുക്കില്‍ പെട്ട് ജയിലില്‍ പോവുന്നതും തെറ്റിദ്ധരിക്കപ്പെടുകയും ഒടുവില്‍ രാമനുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ദിലീപിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളുമായി കഥയില്‍ ചില സാമ്യങ്ങളുണ്ട്.

പ്രചരണങ്ങള്‍ തെറ്റ്


എന്നാല്‍ താരത്തിന്റെ ജീവിതവുമായി പൂര്‍ണമായും സാമ്യമില്ലെന്നും അങ്ങനെയുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും സച്ചി പറയുന്നു. കാരണം 10 മാസം മുമ്പാണ് സിനിമയുടെ കഥ എഴുതി തയ്യാറാക്കിയിരുന്നത്.

വൈറലായ പാട്ടിലെ വരികള്‍


നെഞ്ചിലേരി തീയേ.... എങ്കിലും നീയേ... പുഞ്ചിരികളോടെ പോവാതങ്ങ് ദൂരെ... എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വന്നത്. അതില്‍ 'ആര് ചെയ്ത പാപം ഇന്ന് പേരിടുന്നു രാമാ.. തീപിടിച്ച പോലെ അങ്ങ് പാഞ്ഞിടുന്ന ലീല. കാട് കേറി നീ ഒളിച്ച് കാത്തിരിക്ക് നീ രാമാ. സത്യമുള്ളതാണ് നിന്റെ അശ്വമേധ ലീല എന്ന വരികള്‍ പാട്ടിനെ ജനശ്രദ്ധ നേടി കൊടുത്തിരിക്കുകയാണ്.

English summary
Script Writer Sachi talks about story of Dileep's Ramaleela.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam