»   » ലാലേട്ടന്റെ സിനിമയിലെ ആ ഡയലോഗുകളെല്ലാം മാറ്റപ്പെടേണ്ടവയാണ്! ഏതു സിനിമയിലെ ആണെന്നറിയാമോ?

ലാലേട്ടന്റെ സിനിമയിലെ ആ ഡയലോഗുകളെല്ലാം മാറ്റപ്പെടേണ്ടവയാണ്! ഏതു സിനിമയിലെ ആണെന്നറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

ലാലേട്ടന്റെ സിനിമകളിലെ ഡയലോഗുകളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. സിനിമയുടെ വിജയത്തിന് പിന്നില്‍ നില്‍ക്കുന്ന ഘടങ്ങളില്‍ പ്രധാനപ്പെട്ട കാര്യം ചിത്രത്തിലെ സംഭാഷണങ്ങളാണ്. എന്നാല്‍ അവയില്‍ ചിലത് പലപ്പോഴും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി ഒരുക്കുന്നവയാകാറുണ്ട്.

മോഹന്‍ലാലിന്റെ സിനിമയിലും അത്തരത്തിലുള്ള ചില സംഭാഷങ്ങളുണ്ടെന്നും അവയെല്ലാം വെട്ടി മാറ്റപ്പെടേണ്ടവയാണെന്നും പറഞ്ഞ് തിരക്കഥകൃത്ത് ശ്യാം പുഷ്‌കരന്‍ രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്യം മോഹന്‍ലാലിന്റെ സിനിമകളെക്കുറിച്ച് വിമര്‍ശനമുന്നയിച്ചത്.

ശ്യാം പുഷ്‌കര്‍ പറയുന്നത്

രാവണപ്രഭു എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഒരു ഡയലോഗുണ്ട്. മംഗലശ്ശേരി നീലകണ്ഠന്റെ അച്ഛന്‍ മാധവ മേനോന്‍ അല്ലെന്നേയുള്ളു. എന്നാല്‍ യോഗ്യനായ മറ്റൊരാളാണെന്ന് പറയുന്ന വാക്കുകള്‍. ഈ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നാണ് ശ്യാം പുഷ്‌കര്‍ പറയുന്നത്.

പ്രിയദര്‍ശന്‍ സിനിമകളിലും

പ്രിയദര്‍ശന്റെ സിനിമകളിലും ഇതൊക്കെ തന്നെയാണെന്നാണ് ശ്യാം പറയുന്നത്. മോഹന്‍ലാല്‍ നായകനായ ചന്ദ്രലേഖ എന്ന ചിത്രത്തിലും ജാതിയെക്കുറിച്ച് പറയുന്ന രംഗങ്ങളുണ്ട്.

സിനിമയിലെ രംഗം

സിനിമയില്‍ ഭര്‍ത്താവിന്റെ വേഷം അഭിനയിച്ചെത്തിയ മോഹന്‍ലാലിനോട് തളര്‍ന്ന് കിടക്കുന്ന ഭാര്യയുടെ വസ്ത്രം മാറാന്‍ ആശുപ്ത്രിയില്‍ നിന്നും ആവശ്യപ്പെടുന്നതാണ് സീന്‍. എന്നാല്‍ കണ്ണ് അടച്ചു കൊണ്ട് അതിന് ശ്രമിക്കുന്ന മോഹന്‍ലാലിനെ നഴ്‌സ് വഴക്കു പറുകയും ചെയ്യുന്നുണ്ട്.

നായരായി ജനിച്ചത് കൊണ്ടാണ് അല്ലെങ്കില്‍ കാണാമായിരുന്നു

നായരായി ജനിച്ചത് കൊണ്ടാണ് താന്‍ അതിന് തയ്യാറാകത്തതെന്നും അല്ലെങ്കില്‍ കാണാമായിരുന്നെന്നുമായിരുന്നു മോഹന്‍ലാലിന്റെ ഡയലോഗില്‍ പറയുന്നത്. അതിനര്‍ത്ഥം നായര്‍ അല്ലാത്തവരെല്ലാം അങ്ങനെ നോക്കുന്നവരാണെന്നാണ്.

രസതന്ത്രത്തിലെ ഡയലോഗ്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് രസതന്ത്രം. ചിത്രത്തില്‍ മോഹന്‍ലാല്‍ ആശാരിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. എന്നാല്‍ ഇതെന്റെ കുലതൊഴിലല്ലെന്നും ജയിലില്‍ നിന്നും പഠിച്ചാതാണെന്നുമാണ് ലാലേട്ടന്റെ ഡയലോഗ്.

കുലത്തെഴിലിന് എന്തെങ്കിലും കുഴപ്പമുണ്ടോ

ഒരാള്‍ തന്റെ കുലത്തെഴിലാണ് ചെയ്യുന്നതെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? അതിലെന്താണ് കുഴപ്പമുള്ളതെന്നും മറ്റൊരാളെ ജാതി പറഞ്ഞ് വിഷമിപ്പിക്കുമ്പോള്‍ തനിക്കും വിഷമമാവാറുണ്ടെന്നും ശ്യാം പറയുന്നു.

ദുല്‍ഖര്‍ പപ്പടം ഉണ്ടാക്കുന്നയാളുടെ മകനാണെങ്കില്‍ ?

ദുല്‍ഖര്‍ സല്‍മാന്‍ പപ്പടം ഉണ്ടാക്കുന്നയാളുടെ മകനാണെങ്കില്‍ പപ്പടം വെയിലത്തിട്ട് ഉണക്കുമായിരുന്നു. അതില്‍ എന്താണ് പാരമ്പര്യം ഉള്ളതെന്നും പാരമ്പര്യമായി രോഗം മാത്രമെ കിട്ടുകയുള്ളുവെന്നും ശ്യാം പറയുന്നു.

English summary
Script writer Shyam Pushkaran against mohanlal's movie dialogues

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam