സൗഹൃദം തേങ്ങയാണ്!! മീ ടൂ വിവാദത്തിന് പിന്നാലെ അലൻസിയാർ വിളിച്ചു, നടനോട് പറഞ്ഞത്

Recommended Video

സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് കാര്യം

ഇന്ത്യൻ സിനിമയെ ഒന്നടങ്കം നാണക്കേടിൽ ആഴ്ത്തിയ സംഭവമായിരുന്നു നടിമാരുടെ തുറന്നു പറച്ചിൽ. സഹപ്രവർത്തകരിൽ നിന്നും മറ്റും നേരിടേണ്ടി വന്ന ദുരനുഭവമായിരുന്നു മീടൂ മൂവ്മെന്റിലൂടെ താരങ്ങൾ തുറന്നു പറഞ്ഞത്. ഹോളിവുഡിലാണ് ക്യാംപെയ്ൻ ആരംഭിച്ചതെങ്കിലും പിന്നീട് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും മീടു ക്യാംപെയ്ൻ ശക്തമാകുകയായിരുന്നു. മലയാള സിനിമയിലും മീടു ആരോപണങ്ങൾ ഉയർന്നിരുന്നു.

നടൻ അലൻസിയാർ ലെ ലോപ്പസിനെതിരെ മീടു ആരോപണവും നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയിരുന്നു. ആഭാസം എന് ചിത്രത്തിന്റെ സെറ്റിൽവെച്ച് അലൻസിയാർ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. ഈ സംഭവം മലയാള സിനിമയിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത ഈ സംഭവത്തിൽ വെളിപ്പെടുത്തലുമായി തിരക്കഥകൃത്തും നിർമ്മാതാവുമായ ശ്യാം പുഷ്കരൻ രംഗത്ത്. ഡബ്ല്യൂസിസിയുടെ രണ്ടാം വർഷികദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശ്യാം ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രശ്നം  പരിഹരിക്കാൻ

പ്രശ്നം പരിഹരിക്കാൻ

ഡബ്ല്യൂസിസിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ശ്യം പുഷ്കാർ. പ്രശ്നത്തിൽ സന്ധിസംഭാഷണത്തിന് വേണ്ടിയാണ് ശ്യാം പുഷ്കറിനെ അലൻസിയാർ വിളിച്ചത്. ആക്രമണത്തിന് ഇരയായ അഭിനേത്രിയ്ക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരം പരാതിയിലുണ്ടാകുന്നത് വരെ ഒരു തരത്തിലുമുള്ള സന്ധി സംഭാഷണത്തിനും തയ്യാറല്ലെന്ന് അവലൻസിയാർക്ക് മറുപടി നൽകിയെന്നും ശ്യം പറയുന്നു. സൗഹൃദം തേങ്ങയാണ് . ഹ്യുമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. എന്നും ഡബ്ല്യൂസിസിയ്ക്കൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞാണ് തിരക്കഥകൃത്ത് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

ആണുങ്ങളുടെ തന്ത്രം

ആണുങ്ങളുടെ തന്ത്രം

ഞങ്ങൾ ആണുങ്ങളുടെ തന്ത്രം അല്ലെങ്കിൽ പാട്രിയാർക്കിയുടെ തന്ത്രം പലപ്പോഴും ഇങ്ങനെയാണ്. പൊതു സ്ഥലങ്ങളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുക. അങ്ങനെ സമൂഹത്തിൽ നിന്ന് മാറ്റി നിർത്തുക. അങ്ങനെയാകുമ്പോൾ അവരെ നിയന്ത്രിക്കാൻ വളരെ എളുപ്പമാണ്. മണ്ടി എന്ന് വിളിക്കാം, നേർ വഴി കാണിക്കാം, ഉപദേശിക്കാം ശ്യാം പറഞ്ഞു,

 കൂടുതൽ സ്ത്രീകൾക്ക് വരാം

കൂടുതൽ സ്ത്രീകൾക്ക് വരാം

ആണുങ്ങളുടെ ഈ തന്ത്രങ്ങളൊക്കെ സ്ത്രീകൾ നേരത്തെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് സിനിമ രംഗത്തേയ്ക്ക് കൂടുതൽ സ്ത്രീകൾ വരണമെന്ന് ആവശ്യപ്പെട്ടത്. കൂടാതെ സിനിമ രംഗത്ത് ഒരകു കംപ്ലെയ്ന്റ്സ് സെല്ല് വളരെ ആവശ്യമാണ്. സ്ത്രീകൾക്ക് സിനിമ രംഗത്ത് സുരക്ഷ ആവശ്യമാണ്. ആദ്യത്തെ രണ്ട് വർഷം കൊണ്ട് ഡബ്ല്യൂസിസി അടിസ്ഥാനപരമായ ഈ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കൂടുതൽ സത്രീകൾക്ക് കടന്നു വരാം.

സ്ത്രീപക്ഷ സിനിമ എന്ന പേരിൽ സ്ത്രീ  വിരുദ്ധത

സ്ത്രീപക്ഷ സിനിമ എന്ന പേരിൽ സ്ത്രീ വിരുദ്ധത

സ്ത്രീപക്ഷ സിനിമകൾ എന്ന പേരിൽ സ്ത്രീ വിരുദ്ധ സിനിമകൾ ചെയ്യുന്ന ഒരാളാണ് ഞാൻ. ആദ്യ സമയത്ത് സ്ത്രീപക്ഷ സിനിമകൾ ചെയ്യണമെന്ന് കരുതി, അമ്മയുടേയും കൂട്ടികാരിയുടേയും ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സിനിമ എടുക്കാൻ ശ്രമിച്ച ആളാണ് ഞാൻ. എന്നാൽ പുരുഷമേധാവിത്വം ഉള്ളിൽ ഒളിഞ്ഞിരിക്കുന്നതിനാൽ സ്ത്രീവിരുദ്ധതയാണ് പുറത്തേയ്ക്ക് വരുന്നത്. അത് ഒരു പരിധി വരെ തിരുത്താൻ ശ്രമിക്കുന്നുണ്ട്.

 ഡബ്ല്യൂസിസി ധൈര്യം നൽകുന്നു

ഡബ്ല്യൂസിസി ധൈര്യം നൽകുന്നു

പാട്രിയാർക്കിയെ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന എന്നെപ്പോലെയുളള ഭീരുക്കളായ പുരുഷന്മാർക്ക് ഡബ്ല്യൂസിസി ധൈര്യം നൽകുന്നുണ്ട്. അവർക്കൊപ്പം നിൽക്കുക എന്നത് ഒരു ധൈര്യമാണ്. അതാണ് അവരോടൊപ്പം നിൽക്കാൻ തനിയ്ക്ക് കഴിയുന്നതെന്നും ശ്യാം പുഷ്കരൻ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X