For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലിനും ദുല്‍ഖറിനും കരിയറിലെ മികച്ച സിനിമ കൊടുത്ത തിരക്കഥാകൃത്ത് വെന്റിലേറ്ററില്‍, അവസ്ഥ ഗുരുതരം

  |

  നടനും തരിക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളിലായി ചികിത്സയില്‍ തുടരുകയായിരുന്നു. വൈക്കത്തെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയില്‍ കഴിയുന്ന പി ബാലചന്ദ്രനെ അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് വെന്റിലേറ്ററിലേക്ക് മാറ്റി. ഭാര്യ ശ്രീലത ബാലചന്ദ്രനും മക്കളും അടുത്ത സുഹൃത്തുക്കളുമാണ് ബാലചന്ദ്രനൊപ്പം ആശുപത്രിയിലുള്ളത്. വിവരമറിഞ്ഞ് ചില സിനിമാ പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

  മലയാള സിനിമയില്‍ ഒരു ന്യൂ ജനറേഷന്‍ തംരഗം സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാന്‍ട്രം ലോഡ്ജ്. 96 മുതല്‍ സിനിമയുടെ മുന്നിലും പിന്നിലുമുണ്ടായിരുന്ന പി ബാലചന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടത് ട്രിവാന്‍ട്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന ചിത്രത്തിലൂടെയാണ്. അതിന് ശേഷം അദ്ദേഹത്തിന്റെ മുഖം പ്രേക്ഷകര്‍ക്ക് സുപരിചിതമായി. ഒരു പക്ഷെ പഴയകാല നടന്മാരെല്ലാം ബീപ്പ് സൗണ്ടിനെയും ന്യൂ ജനറേഷന്‍ സ്റ്റൈലിനെയും വിമര്‍ശിക്കുമ്പോള്‍ കാലത്തിനൊപ്പം നടന്ന നടനാണ് ബാലചന്ദ്രന്‍.

  മീനാക്ഷിക്ക് പിന്നാലെ കാവ്യ മാധവനും പണികിട്ടി? വ്യാജ അക്കൗണ്ട് സജീവം! ഫോളോവേഴ്‌സായി താരങ്ങളും!

  pbalachandran
  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  ട്രിവാന്‍ട്രം ലോഡ്ജിന് ശേഷം അന്നയും റസൂലും, ഡേവിഡ് ആന്റ് ഗോലിയാത്ത്, ഇമ്മാനുവല്‍, താങ്ക്യു, ഹോട്ടല്‍ കാലിഫോര്‍ണിയ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചാര്‍ലി, കമ്മട്ടിപ്പാടം, കിസ്മത്ത്, പുത്തന്‍ പണം തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കോളാബിയിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ച സിനിമ. ടികെ രാജീവ് കുമാരാണ് സിനിമ സംവിധാനം ചെയ്തത്.

  വിവാഹം കഴിഞ്ഞ് പത്താം നാള്‍ ദുബായിലേക്ക് പോയി! ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് നടി രശ്മി സോമന്‍

  നടന്‍ എന്നതിനപ്പുറം തിരക്കഥാകൃത്ത് എന്ന നിലയിലും പി ബാലചന്ദ്രന്‍ വിജയം നേടിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ എന്ന സിനിമയില്‍ തുടങ്ങി ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, പുനരധിവാസം, പൊലീസ്, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ ചിത്രങ്ങള്‍ വരെയും തിരക്കഥയെഴുതി. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തതും പി ബാലചന്ദ്രനാണ്.

  വിവാഹ ശേഷമുള്ള ചിത്രങ്ങളുമായി പ്രദീപ് ചന്ദ്രന്‍! പ്രിയതമയെ ചേര്‍ത്തുപിടിച്ച് കുടുംബസമേതം താരം!

  ബച്ചനും അഭിഷേകും ഒരാഴ്ച ആശുപത്രിയിൽ തുടരണം, ഐശ്വര്യയുടേയും മകളുടേയും ആരോഗ്യനില തൃപ്‍തികരം

  English summary
  Scriptwriter come actor P Balachandran is hospitalized and he is in critical condition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X