»   » സച്ചിയുടെ മോഷണം പോയ തിരക്കഥ തിരിച്ചുകിട്ടി

സച്ചിയുടെ മോഷണം പോയ തിരക്കഥ തിരിച്ചുകിട്ടി

Posted By:
Subscribe to Filmibeat Malayalam

ഇനിയൊരു സരോജ് കുമാറും ഉദയഭാനുവും ഇല്ലാതിരിക്കാനോ എന്തോ തിരക്കഥ മോഷ്ടിച്ച കള്ളന്‍ അത് അതിന്റെ ഉടമയും തിരക്കഥാകൃത്തുമായ സച്ചിക്ക് തിരികെ നല്‍കി. പക്ഷേ അതിനൊപ്പമുണ്ടായിരുന്ന ലാപ്‌ടോപ്പും ഐപ്പാടും അനുബന്ധ ഉപകരണങ്ങളും കള്ളന്‍ കൊണ്ടുപോയി. കഴിഞ്ഞ തിങ്കളാഴ്ച കൊച്ചി മേനകയില്‍ കാറില്‍ നിന്നും മോഷണം പോയ ബാഗ് വെള്ളിയാഴ്ചയാണ് തിരുവനന്തപുരം വെള്ളനാട് കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പില്‍ നിന്നും തിരികെ കിട്ടിയത്.

ലാപ്‌ടോപ്പും, ഐപ്പാടും മറ്റ് അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ടങ്കിലും തിരക്കഥയുടെ കൈയ്യെഴുത്ത്പ്രതി കേടുപാട് കൂടാതെ തിരികെകിട്ടി. തൃശ്ശൂര്‍ ഔഷധിയില്‍ ചികിത്സ നടത്തുന്നതിന്റെ മരുന്ന് കുറിപ്പ് മാത്രമാണ് സച്ചിയെ തിരിച്ചറിയാനുണ്ടയാിരുന്നു ഏക തെളിവ്. കുറിപ്പില്‍ നിന്നും ലഭിച്ച നമ്പറില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഔഷധിയിലെ ഡോക്ടറെ വിളിച്ച് വിവരം തിരക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറാണ് സച്ചിയെ വിവരമറിയിച്ചത്.

Sachi

ചാലക്കുടിയില്‍ സിനമയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു സച്ചി. ബാഗ് മോഷണം പോയ വിവരം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. മേനകയിലെ സിസിടിവി ദൃശ്യങ്ങളിലൂടെ കള്ളനെ പിടിക്കാനുള്ള ശ്രമം നടന്നില്ല. അന്വേഷണത്തിനിടെയാണ് ബാഗ് തിരികെ കിട്ടിയത്. മാര്‍ച്ചില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാന്‍ വച്ചിരുന്ന തിരക്കഥയായിരുന്നത്രെ അത്. എന്തായാലും സ്വന്തം കൈപ്പയില്‍ എഴുതിയ തിരക്കഥ കേടുപാടില്ലാതെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് സച്ചി.

ബസ് സ്‌റ്റേഷന്‍ മാസ്റ്ററുടെയും ഡോക്ടറുടെയും മൊഴിയെടുത്തിനി ശേഷം തിരക്കഥ സച്ചിക്ക് കൈമാറി. റണ്‍ ബേബി റണ്‍, മാസ്‌റ്റേഴ്‌സ്, സീനിയേഴ്‌സ്, മല്ലുസിംഗ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് സച്ചിയാണ്. ഇനി മോഷണം പോയ തിരക്കഥയില്‍ പൃഥ്വി അഭിനയിക്കുമോ എന്നാണ് അറിയേണ്ടത്. എന്തായാലും കഥയുടെ ക്ലൈമാക്‌സറിയാന്‍ ചിത്രം വെള്ളിത്തിരയിലെത്തുക തന്ന വേണം.

English summary
Sachi is a renowned script writer in Malayalam movie industry his famous works were Seniors, Mallu Singh and Run Baby Run. His bag was stolen from his car in Kochi. His bag had a laptop and I pad and the script of his new project. The bag was later on found in vellanad bus stand in Trivandrum and luckily his script was inside the bag.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam