»   » രാമലീലയിലെ രണ്ടാം ഗാനം പുറത്ത്! ഇക്കുറി ആരാധകരെ കാത്തിരിക്കുന്നത് വിപ്ലവ ജ്വാല...

രാമലീലയിലെ രണ്ടാം ഗാനം പുറത്ത്! ഇക്കുറി ആരാധകരെ കാത്തിരിക്കുന്നത് വിപ്ലവ ജ്വാല...

Posted By: Karthi
Subscribe to Filmibeat Malayalam

റിലീസിന് ഒരാഴ്ച മാ്ര്രതം ശേഷിക്കെ രാമലീലയിലെ രണ്ടാമത്തെ ഗാനത്തിന്റെ ഓഡിയോ പുറത്തിറങ്ങി. ആദ്യ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരുന്നു. ആദ്യ ഗാനം ദിലീപിന്റെ ജീവിതത്തിലെ ഇപ്പോഴത്തെ പ്രതിന്ധികളോട് സാമ്യം ഉള്ളതായിരുന്നു എങ്കില്‍ രണ്ടാമത്തെ ഗാനം വിപ്ലവച്ചുവയുള്ളതാണ്. ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്ന വരികള്‍ ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനാണ്. ബികെ ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്.

രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

മെന്റലിസ്റ്റിന് തല മൊട്ടയടിക്കേണ്ട, പക്ഷെ നായിക പ്രേതമാണെങ്കിലും തെലുങ്കില്‍ ബിക്കിനി നിര്‍ബന്ധം?

Ramaleela

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായ ചിത്രമാണ് രാമലീല. സിനിമയ്‌ക്കെതിരെയും സിനിമ റിലീസ് ചെയ്യുന്നതിന് എതിരേയും പ്രതിഷേധം ശക്തമാണ്. എന്നാല്‍ ചിത്രത്തിന് പൂര്‍ണ പിന്തുണയുമായി നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സച്ചിയുടെ തിരക്കഥയില്‍ നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല സംവിധാനം ചെയ്തിരിക്കുന്നത്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.

രണ്ട് തവണ റിലീസുകള്‍ മാറ്റിയ ചിത്രം 28ന് തിയറ്ററില്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാല് മലയാള ചിത്രങ്ങള്‍ ഈ ദിവസങ്ങളില്‍ തിയറ്ററിലെത്തുന്നുണ്ട്.

Ramaleela: Who Will Suffer The Loss ? | Filmibeat Malayalam
English summary
Second audio song 'Ivide Ivide Ee Mannil' from Ramaleela is out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam