For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫഹദ് കോടികള്‍ വാരും! വരത്തന്‍ പറപറക്കുന്നു! രണ്ടാം ദിനത്തിലും റെക്കോര്‍ഡ് കലക്ഷന്‍! കാണൂ!

  |

  അമല്‍ നീരദും ഫഹദും വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. വ്യത്യസ്തമായ രീതിയില്‍ സിനിമയെ സമീപിക്കുന്ന സംവിധായകനും കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കി മുന്നേറുന്ന ഫഹദും കൂടി ചേര്‍ന്നാല്‍ അത് ക്ലാസാവുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. തിയേറ്ററുകളിലേക്കെത്തിയ പ്രേക്ഷകര്‍ പറഞ്ഞതും ഇതായിരുന്നു. കണ്ടുമടുത്ത പ്രമേയമാണെങ്കില്‍പ്പോലും സംവിധായകന്റെ അവതരണവും നായകന്റെ അഭിനയവും ഏറെ വ്യത്യസ്തമായിരുന്നുവെന്ന് അവര്‍ പറയുന്നു.ഫഹദിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി വരത്തന്‍ മാറുമെന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ടതില്ല.

  സാബുവിനെ തക്കാളിക്കറിയില്‍ തേച്ചൊട്ടിച്ച സുരേഷിന് കൈയ്യടി! അറഞ്ചം പുറഞ്ചം ട്രോളുകള്‍! കാണൂ!

  അത്രയ്ക്ക് കൊട്ടിഘോഷിക്കാനും മാത്രമുള്ള ഒരു സംഭവവും സിനിമയിലില്ലെന്ന് വാദിക്കുന്നവരും കുറവല്ല. എല്ലാ കാര്യത്തിലേയും പോലെ തന്നെ ഇതിലും രണ്ടഭിപ്രായമുണ്ട്. നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഫാമിലി ത്രില്ലറാണ് വരത്തനെന്നാണ് കൂടുതല്‍ പേരും പറയുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. മൂന്നാമത്തെ സിനിമയിലും കഥാപാത്രത്തോട് നീതി പുലര്‍ത്തിയാണ് താരം മുന്നേറിയത്. നിറഞ്ഞ സദസ്സുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയുടെ കലക്ഷനെക്കുറിച്ചറിയാന്‍ ആഗ്രഹമില്ലേ, അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടിക്ക് ഉണ്ടയെങ്കില്‍ മോഹന്‍ലാലിന് ബോണ്ടയുമായി പ്രിയദര്‍ശന്‍! കൊന്നുകൊലവിളിച്ച് ട്രോളര്‍മാര്‍

  രണ്ടാംദിനത്തിലും കുതിക്കുന്നു

  രണ്ടാംദിനത്തിലും കുതിക്കുന്നു

  വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്തത്. ഇയ്യോബിന്‍രെ പുസ്തകത്തിന് ശേഷം ഫഹദും അമലും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതലുള്ള കാത്തിരിപ്പിന് വിരമമായത് കഴിഞ്ഞ ദിവസമായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ പുറത്തുവന്നപ്പോഴും മികച്ച സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചത്. വിദേശത്തും നിന്നും നാട്ടിലേക്കെത്തുന്ന എബി, പ്രിയ ദമ്പതികളുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. ആദ്യ ദിനത്തില്‍ മാത്രമല്ല രണ്ടാം ദിനത്തിലും സിനിമ കുതിപ്പ് തുടരുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിച്ചിട്ടുള്ളത്.

  വാരാന്ത്യങ്ങളിലും ആവര്‍ത്തിക്കും

  വാരാന്ത്യങ്ങളിലും ആവര്‍ത്തിക്കും

  ശനി, ഞായര്‍ ദിവസങ്ങളിലും ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്നും മികച്ച കലക്ഷന്‍ തന്നെ സിനിമ സ്വന്തമാക്കുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തലുകള്‍. മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പടെ എല്ലായിടത്തും നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നസ്രിയയും ഫഹദും അമല്‍ നീരദും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. നിര്‍മ്മാതാവിന്റെ വേഷത്തിലാണ് നസ്രിയ ഈ ചിത്രത്തില്‍ എത്തിയത്.

  ഫഹദിന്റെ കരിയര്‍ ബെസ്റ്റിലേക്ക്

  ഫഹദിന്റെ കരിയര്‍ ബെസ്റ്റിലേക്ക്

  ഫഹദിന്റെ കരിയറിലെ ബെസ്റ്റ് ഓപ്പണിങ് കലക്ഷനാണ് ചിത്രത്തിന്റേതെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വിലയിരുത്തലുകള്‍. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രം 6.06 ലക്ഷം സ്വന്തമാക്കിയെന്നായിരുന്നു ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തത്. ഇടവേളയ്ക്ക് ശേഷം ബോക്‌സോഫീസ് സജീവമായപ്പോള്‍ ഇനി ഫഹദിന്റെ ഊഴമാണെന്നായിരുന്നു ആരാധകര്‍ അവകാശപ്പെട്ടത്.

  മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

  മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

  ആദ്യദിനത്തില്‍ മാത്രമല്ല രണ്ടാം ദിനത്തിലും ചിത്രം പറപറക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. 23 പ്രദര്‍ശനത്തില്‍ നിന്നായി 8.47 കോടി രൂപയാണ് ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്. 97.69 ശതമാനമാണ് സിനിമയുടെ ഒക്യുപെന്‍സി. രണ്ട് ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ചിത്രം 14.54 ലക്ഷമാണ് മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാത്രമായി നേടിയത്.

  ക്ലൈമാക്‌സിലെ വ്യത്യസ്തത

  ക്ലൈമാക്‌സിലെ വ്യത്യസ്തത

  തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള സംഭവങ്ങളും വ്യത്യസ്തമായ ക്ലൈമാക്‌സുമാണ് സിനിമയുടെ മുഖ്യ ആകര്‍ഷണമെന്നാണ് ആരാധകര്‍ പറയുന്നത്. ഫാമിലി പ്രേക്ഷകരുള്‍പ്പടെ എല്ലാവര്‍ക്കും ഒരേ പോലെ ആ്‌സ്വദിക്കാവുന്ന സിനിമയാണെന്നും പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

  English summary
  second day perfomance of Varathan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X