രണ്ടാംവിവാഹം: മുകേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
ചെന്നൈ: ചലച്ചിത്രതാരം മുകേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ആദ്യവിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് മുകേഷ് മേതില്‍ ദേവികയെ രണ്ടാം വിവാഹം കഴിച്ചതെന്ന ആദ്യഭാര്യ സരിതയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
നര്‍ത്തകി മേതില്‍ ദേവികയെ മുകേഷ് രണ്ടാം വിവാഹം കഴിച്ചതു മുതല്‍ പരാതിയുമായി ആദ്യഭാര്യയും അഭിനേത്രിയുമായ സരിത രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് സരിത ചെന്നൈ പൊലീസിന് പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് മുകേഷിനെ ചോദ്യം ചെയ്തത്.

2007 മുതല്‍ വേര്‍പിരിഞ്ഞാത് താമസമെങ്കിലും താനുമായി മുകേഷ് വിവാഹ ബന്ധം വേര്‍പിരിഞ്ഞില്ലെന്നാണ് സരിതയുടെ പരാതി. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടിയതാണെന്ന് മുകേഷ് വാദിക്കുന്നു. ഇക്കാര്യം സരിത അറിഞ്ഞുകാണില്ലെന്നും ആവശ്യമെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും മുകേഷ് സെന്‍ട്രല്‍ അഡീഷണല്‍ എസ് പി ശ്യാമളാ ദേവിക്ക് മൊഴിനല്‍കി.
1988ലാണ് സരിതയും മുകേഷും പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുമുണ്ട്. ഇതിന് ശേഷം ദാമ്പത്യത്തില്‍ ചില അസ്വരസ്യങ്ങള്‍അനുഭവപ്പെടുകയും 2003 മുതല്‍ ഇരുവരും വേര്‍ പിരിഞ്ഞ് ജീവിക്കുകയുമായിരുന്നു. 2007ല്‍ സരിത വിവാഹ മോചനക്കേസ് ഫയല്‍ ചെയ്യുകയും 2009ല്‍ വീണ്ടും കുടുംബ കോടതിയെ സമീപിച്ച് വിവാഹ മോചനം നേടുകയും ചെയ്തത്ര. ശേഷം കഴിഞ്ഞ ഒക്ടോബറിലാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം കഴിച്ചത്.


Click it and Unblock the Notifications











