എല്ലാം പെട്ടന്നായിരുന്ന, ദൃശ്യം 2 പാക്കപ്പ് ആയി.. ഇനി അറിയാനുള്ളത് ഒറ്റക്കാര്യം മാത്രം!!

ഏറെ പ്രതീക്ഷയോടെ മലയാള സിനിമാ പ്രേമികള്‍ കാത്തിരിയ്ക്കുന്ന ദൃശ്യം 2 വിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി പ്രേക്ഷകര്‍ക്കറിയേണ്ടത് ഒറ്റക്കാര്യം മാത്രം, ചിത്രത്തിന്റെ റിലീസ് എപ്പോള്‍.. എങ്ങിനെ?? ദൃശ്യം 2 ഒടിടി റിലീസായിരിയ്ക്കുമോ, അതോ ഈ ദുരന്ത കാലം കഴിയും വരെ കാത്തിരിയ്ക്കുകയാണോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. അതേ സമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം ദൃശ്യം 2 ഒടിടി റിലീസ് ആവാനാണ് സാധ്യത.

കൊവിഡ് പശ്ചാത്തലത്തില്‍ വളരെ പെട്ടന്ന് തന്നെ ദൃശ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു. കോവിഡ് കാല പ്രോട്ടോക്കോളുകള്‍ എല്ലാം പാലിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രീകരണം ആരംഭിയ്ക്കുന്നതിന് മുന്‍പേ ക്രൂ മെമ്പേഴ്‌സിന്റെയെല്ലാം കോവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. ചിത്രീകരണം ആരംഭിച്ചത് മുതല്‍ എല്ലാവരും ഒരുമിച്ചായിരുന്നു താമസം. പുറത്ത് നിന്ന് ആര്‍ക്കും ലൊക്കേഷനിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ദൃശ്യം 2 പൂര്‍ത്തിയാക്കിയത്.

drishyam-2

വളരെ പെട്ടന്നാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതും ചിത്രീകരണം ആരംഭിച്ചതും പൂര്‍ത്തിയാക്കിയതുമെല്ലാം. ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സംവിധായകന്‍ ജീത്തു ജോസഫ് ദൃശ്യം സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. സെപ്റ്റംബര്‍ അവസാന വാരത്തോടെ ചിത്രീകരണം ആരംഭിപ്പ ചിത്രം നവംബര്‍ ആദ്യ വാരം കഴിയുമ്പോഴേക്കും പൂര്‍ത്തിയായി. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണത്രെ ജീത്തു ജോസഫ് ദൃശ്യം 2 വിനെ കുറിച്ച് സംസാരിച്ചത്.

ലൊക്കേഷന്‍ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരുന്ന ചിത്രങ്ങളിലൂടെ ആരാധകര്‍ നിരന്തരം അറിയുന്നുണ്ടായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം തിരിച്ചു വരുമ്പോള്‍ ജോര്‍ജ്ജു കുട്ടിയ്ക്കും കുടുംബത്തിനുമുള്ള കാഴ്ചയിലെ മാറ്റവും മറ്റും നേരത്തെ വാര്‍ത്തയായിരുന്നു. ദൃശ്യം ആദ്യ ഭാഗത്തില്‍ ഉള്ളതിനാല്‍ സുന്ദരനായിട്ടാണ് ജോര്‍ജ്ജുകുട്ടി എത്തുന്നത്. റാണിയും തടി കുറച്ച് സുന്ദരിയായിട്ടുണ്ട്. മക്കളും വലുതായി. ആശ ശരത്തും സിദ്ധിയ്ക്കും ശക്തമായ റോളില്‍ തിരിച്ചെത്തുന്നതാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിലെ പുതിയ അതിഥി. ഒരു മുഴുനീള കഥാപാത്രമായി ആന്റണി ചിത്ത്രതിലുണ്ടെന്നാണ് വിവരം.

Recommended Video

Mohanlal's new look in Drishyam2 is viral

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ജീത്തു ജോസഫ് തന്നെ. അന്‍പത് കോടി ക്ലബ്ബിലെത്തിയ മലയാളത്തിലെ ആദ്യത്തെ ചിത്രമാണ് 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം. തുടര്‍ന്ന് ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുണ്ടായി. കമല്‍ ഹസനെയും ഗൗതമിയെയും കേന്ദ്ര കഥാപാത്രമാക്കി ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തത് ജീത്തു ജോസഫ് തന്നെയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X