ജയറാമും വിവാഹിതനായി! പട്ടാഭിരാമനായി ജയറാം, പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍!
ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന ജയറാം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ജയറാമിന്റെ ശക്തമായ തിരിച്ച് വരവാണ് പ്രേക്ഷകര്‍ കണ്ട് കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ലോനപ്പന്റെ മാമ്മോദീസ, ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ എന്നീ സിനിമകളായിരുന്നു ജയറാമിന്റേതായി പുറത്ത് വന്നത്. ഉടനെ ജയറാമിന്റേതായി വേറെയും സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്.

ഇപ്പോഴിതാ പട്ടാഭിരാമന്‍ എന്ന സിനിമയില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. വിവാഹിതനായി നില്‍ക്കുന്ന ജയറാമും ഷീലു എബ്രാഹമുമാണ് പോസ്റ്ററിലുള്ളത്. ഇവര്‍ക്കൊപ്പം മിയ ജോര്‍ജും ഉണ്ട്. പുറത്ത് വന്ന ഉടനെ പോസ്റ്റര്‍ തരംഗമായിരിക്കുകയാണ്. ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമന്‍. അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം എബാം റിലീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മ്മിക്കുന്നത്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്തിരിക്കുന്ന നാല് സിനിമകളില്‍ മൂന്നെണ്ണത്തിലും നായകന്‍ ജയറാമായിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ശേഷം ആട് പുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകളും ഇതേ കൂട്ടുകെട്ടിലെത്തി. ഇപ്പോള്‍ പട്ടാഭിരാമനിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ദിനേഷ് പള്ളത്ത് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന മാര്‍ക്കോണി മത്തായി ഉടന്‍ റിലീസിനൊരുങ്ങുകയാണ്.


Click it and Unblock the Notifications











