»   » കൊല്ലത്തെ അങ്കം കഴിഞ്ഞ് എഡ്ഡി കോഴിക്കോടിന്!!! എഡ്ഡിയും കോഴിക്കോടും തമ്മിലുള്ള ബന്ധം???

കൊല്ലത്തെ അങ്കം കഴിഞ്ഞ് എഡ്ഡി കോഴിക്കോടിന്!!! എഡ്ഡിയും കോഴിക്കോടും തമ്മിലുള്ള ബന്ധം???

Posted By: Karthi
Subscribe to Filmibeat Malayalam

ദ ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയുടെ കരിയറില്‍ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. മലയാളത്തിന്റെ മാസ് ഹീറോയാണ് മമ്മൂട്ടി എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെങ്കിലും യുവതാരങ്ങള്‍ വരെ സ്ഥാനം നേടിയ അമ്പത് കോടി ക്ലബ്ബ് മമ്മൂട്ടിക്ക് അന്യമായിരുന്നു. ആ കുറവ് പരിഹരിച്ച്് ചിത്രമായി ദ ഗ്രേറ്റ് ഫാദര്‍.

ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ഒരു മാസ് ചിത്രമാണ് മാസ്റ്റര്‍ പീസ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊല്ലം ഫാത്തിമ മാതാ കോളേജും കോഴിക്കോടുമാണ്. കൊല്ലത്ത് ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കോഴിക്കോട് ഉടന്‍ ആരംഭിക്കും. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ  പ്രത്യേകതകള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.

കോഴിക്കോടും എഡ്ഡിയും തമ്മില്‍

മാസ്റ്റര്‍ പീസിന്റെ പ്രധാന ലൊക്കേഷന്‍ കൊല്ലം ഫാത്തിമ മാതാ കോളേജാണ്. സിനിമയുടെ സിംഹഭാഗവും അവിടെ ചിത്രീകരിച്ച സിനിമ രണ്ട് ഷെഡ്യുളിനായി കോഴിക്കോടിന് എത്തുമ്പോള്‍ പ്രധാന്യം നല്‍കുന്നത് എഡ്ഡി എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലം പരിചയപ്പെടുത്തുന്നതിനായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുഴപ്പക്കാരനയാ അധ്യാപകന്‍

കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ പഠിപ്പിക്കാനെത്തുന്ന കുഴപ്പക്കാരനായ അധ്യാപകന്റെ റോളാണ് മമ്മൂട്ടിക്ക് ചിത്രത്തില്‍. ഇതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് മമ്മൂട്ടിയുടെ എഡ്ഡി എന്ന് വിളിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രം.

ഒരു മാസത്തെ ഇടവേള

കൊല്ലത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒരു മാസത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ കോഴിക്കോട് തുടങ്ങുന്നത്. ഈ ഒരു മാസത്തിന്റെ ഇടവേളയില്‍ മമ്മൂട്ടി ശ്യാംധര്‍ ചിത്രം പൂര്‍ത്തിയാക്കുകയും പരോളിന്റെ ചിത്രീകരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

പുലിമുരുകന് ശേഷം

മലയാളത്തിന്റെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന പുലിമുരുകന് തിരക്കഥ എഴുതിയ ഉദയകൃഷ്ണയാണ് മാസ്റ്റര്‍ പീസിനും തിരക്കഥ ഒരുക്കുന്നത്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടി, അജയ് വാസുദേവ്, ഉദയകൃഷ്ണ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മാസ്റ്റര്‍ പീസ്.

സന്തോഷ് പണ്ഡിറ്റിന്റെ സാന്നിദ്ധ്യം

മാസ്റ്റര്‍ പീസിന്റെ ഏറ്റവും വലിയ പ്രത്യേകത സന്തോഷ് പണ്ഡിറ്റിന്റെ സാന്നിദ്ധ്യമാണ്. മുഖ്യധാരാ സിനിമയിലെ കീഴ് വഴക്കങ്ങളെ വെല്ലുവിളിച്ച് സ്വന്തമായി ചെറിയ ബജറ്റ് സിനിമകള്‍ നിര്‍മിച്ച് ശ്രദ്ധിക്കപ്പെട്ട സന്തോഷ് പണ്ഡിറ്റ് മുഖ്യധാരാ സിനിമയിലേക്ക് അഭിനേതാവായി എത്തുകയാണ് മാസ്റ്റര്‍ പീസിലൂടെ.

കോളേജില്‍ പോലീസും

ക്യാമ്പസ് പശ്ചാത്തലത്തില്‍ വികസിക്കുന്ന ചിത്രത്തില്‍ പോലീസും പ്രധാന കഥാപാത്രമാകുന്നുണ്ട്. ഉണ്ണിമുകുന്ദനും വരലക്ഷ്മി ശരത്കുമാറും അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രങ്ങള്‍ക്ക് ചിത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ചിത്രത്തിസെ നിഗൂഢതയിലേക്കാണ് ഇതും വിരല്‍ ചൂണ്ടുന്നത്.

ഒടുവില്‍ ആര് നന്നാവും

കോമഡിയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഈ ചിത്രം ഒരു ത്രില്ലറാണ്. കുട്ടികളെ നന്നാക്കാന്‍ എത്തുന്ന അവരേക്കാള്‍ കുഴപ്പം പിടിച്ച അധ്യാപകന്‍ കോളേജില്‍ വലിയ കുഴപ്പമായി തീരുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മമ്മൂട്ടി എന്ന താരത്തേയും അഭിനേതാവിനേയും ഏറെ ഉപയോഗപ്പെടുത്തുന്ന ചിത്രമായിരിക്കും മാസ്റ്റര്‍ പീസ്.

English summary
Masterpiece team had been shooting in a college in Kollam for over a month before taking a schedule break. The second and final leg of shooting commenced in Kozhikode recently. Masterpiece is a campus based mass thriller written by Udhayakrishna, his next after the blockbuster success of Pulimurugan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam