»   » സെക്കന്റ് ഷോയും കോപ്പിയടി?

സെക്കന്റ് ഷോയും കോപ്പിയടി?

Posted By:
Subscribe to Filmibeat Malayalam
Second Show
മോളിവുഡില്‍ വീണ്ടുമൊരു കോപ്പിയടി വിവാദം കൊഴുക്കുന്നു. സൂപ്പര്‍താരം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയാണ് കോപ്പിയടി വിവാദത്തില്‍ കുരുങ്ങുന്നത്. എന്നാല്‍ മലയാളത്തിലെ മറ്റു കോപ്പിയടി സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു പാതയിലൂടെയാണ് സെക്കന്റ് ഷോ സഞ്ചരിയ്ക്കുന്നതത്രേ.

ഹോളിവുഡ്-ബോളിവുഡ് സിനിമകളുടെ കഥകള്‍ അതേപടി മലയാളത്തിലേക്ക് പറിച്ചുനടുന്ന രീതിയില്‍ നിന്നും മാറി, ഒരു സംവിധായകന്റെ ശൈലി അപ്പാടെ അനുകരിയ്ക്കുന്ന രീതിയാണ് സെക്കന്റ് ഷോയില്‍ അവലംബിച്ചിരിയ്ക്കുന്നതെന്നാണ് ആക്ഷേപം.യ

ഹോളിവുഡ് ആക്ഷന്‍-ത്രില്ലര്‍ സിനിമകളിലൂടെ പ്രശസ്തനായ ഗൈ റിച്ചിയുടെ റിവോള്‍വര്‍, സ്‌നാച്ച്, ഷെര്‍ലക്ക് ഹോംസ് എന്നീ ചിത്രങ്ങളിലെ കഥ പറയുന്ന രീതിയും സംഗീതവും എഡിറ്റിങ് സ്റ്റൈലുമൊക്കെയാണ് സെക്കന്റ് ഷോയില്‍ അനുകരിച്ചിയ്ക്കുന്നതത്രേ.

സാദാ അധോലോകകഥയെ ഹോളിവുഡ്-ലാറ്റിനമേരിയ്ക്കന്‍ സ്‌റ്റൈലില്‍ ഒരുക്കിയാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ കയ്യടി നേടുന്നതെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാണിയ്ക്കുന്നു. അത്രയധികം കണ്ടുപരിചയമില്ലാത്ത ടെക്‌നിക്ക് പ്രേക്ഷകര്‍ക്ക ഇഷ്ടപ്പെട്ടുവെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. കഥയും കഥാപാത്രങ്ങളും അതേപടി കോപ്പിയടിച്ച് റീമേക്കെന്ന ഓമനപ്പേരില്‍ സിനിമയെടുക്കുന്നതിനെക്കാളും ഭേദമാണിതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X