കുകുക്കുക്കൂ..ആമയും മുയലും പാടുന്ന മനോഹരഗാനം
'ആമയും മുയലും' എന്ന ചിത്രത്തിലെ രണ്ടാമത്തെ പാട്ടും റിലീസ് ചെയ്തു. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ജയസൂര്യ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തില്‍ പിയ ബാജ്‌പേയ് യാണ് നായികാ വേഷത്തിലെത്തുന്നത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
'കുകുക്കുക്കൂ കുഴലൂതും കുനുകുരുവീ...' എന്ന് തുടങ്ങുന്ന പാട്ടില്‍ ഒരു പഴയ പ്രിയദര്‍ശന്‍ സ്റ്റൈലുണ്ട്. കേള്‍ക്കാന്‍ നല്ല ഇമ്പമുള്ള പാട്ട് ഒരുക്കിയിരിക്കുന്നത് എംജി ശ്രീകുമാറാണ്. നേരത്തെ ഇറങ്ങിയ ചിത്രത്തില്‍ ആദ്യഗാനത്തിനും നല്ല പ്രചാരണം തന്നെ ലഭിച്ചിരുന്നു.

'കറുത്ത പെണ്ണേ...' എന്ന് തുടങ്ങുന്ന 'തേന്മാവിന്‍ കൊമ്പത്തി'ലെ പാട്ടിന് സമാനമായിരുന്നു ആദ്യമിറങ്ങിയ ഐറ്റം നമ്പര്‍ സോങ്. 'കാണാക്കൊമ്പിലെ...' എന്ന് തുടങ്ങുന്ന പാട്ടിന് ചുവട് വച്ചത് 'വെട്ടം' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ ഭാവനയാണ്.
നെടുമുടി വേണു, ഇന്നസെന്റ്, കെ പി എ സി ലളിത, മാമൂക്കോയ, സുകന്യ, ഹരിശ്രീ അശോകന്‍, നന്ദു, കൊച്ചു പ്രേമന്‍, അംബിക തുടങ്ങിയ ഒരു വലിയ താരനിര തന്നെ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അതിഥി താരമായി അനൂപ് മേനോനും അഭിനയിക്കുന്നുണ്ട്. ദിവാകറാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. പാട്ട് ഒന്ന് കേട്ട് നോക്കൂ...


Click it and Unblock the Notifications











