ദിലീപിന്റെ കണ്ണില്‍ മിന്നും സ്വപ്‌നം...
ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് വില്ലാളി വീരന്‍. ചിത്രത്തിലെ അടുത്ത പാട്ടും റിലീസായി. 'നീ കണ്ണില്‍ മിന്നും സ്വപ്‌നം...' എന്ന തുടങ്ങുന്ന പാട്ടില്‍ ദിലീപിനൊപ്പം ചുവടുവയ്ക്കുന്നത് മൈഥിലിയാണ്.
ഇതിനുമുമ്പ് പുറത്തിറങ്ങിയ 'സിന്‍ഡ്രലാ ചന്തമേ...' എന്ന ഗാനവും യുട്യൂബില്‍ ഹിറ്റായിരുന്നു. ആദ്യ ഗാനത്തില്‍ നമിതാ പ്രമോദാണ് ദിലീപിനൊപ്പം ആടിയത്. തമിഴില്‍ ഒട്ടേറെ ഹിറ്റുകളൊരുക്കിയ സൂപ്പര്‍ഗുഡ് ഫിലിംസിന്റെ ബാനറില്‍ സുധീഷ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കീര്‍ത്തി ചക്രയ്ക്കു ശേഷമാണ് സൂപ്പര്‍ ഗുഡ് ഫിലിംസ് മറ്റൊരു സിനിമയ്ക്കായി മലയാളത്തിലേക്ക് തിരികെയെത്തുന്നത്. ചിത്രത്തില്‍ ഒരു പച്ചക്കറി കച്ചവടക്കാരന്റെ വേഷമാണ് ദിലീപിന്.
ഈ ഗാന രംഗം ചിത്രീകരിക്കുമ്പോഴാണ് ദിലീപിന് പരിക്കേറ്റത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോള്‍ വാതില്‍ മൂക്കിന് വന്ന് ഇടിക്കുകയായിരുന്നു. സുധീഷ് ശങ്കറിന്റെ കന്നി ചിത്രത്തില്‍ ഗണേഷ് കുമാര്‍, സംവിധായകന്‍ റാഫി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. സുരാജ് വെഞ്ഞാറന്മൂട്, കലാഭവന്‍ ഷാജോണ്‍, ലാലു അലക്‌സ്, നീന കുറുപ്പ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
<center><iframe width="100%" height="315" src="//www.youtube.com/embed/CngFVV8RQc8" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











