പ്രതീക്ഷ നിറച്ച് ആർക്കറിയാം രണ്ടാം ടീസർ; പുറത്ത് വിട്ട് മഞ്ജുവും ചാക്കോച്ചനും
പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ആര്‍ക്കറിയാം ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് പുറത്തു വിട്ടത്. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നാണ് ഇരുവരും ടീസര്‍ പങ്കുവെച്ചത്.
ഷേര്‍ളി എന്ന കഥാപാത്രമായി പാര്‍വതി എത്തുമ്പോള്‍ റോയ് എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ബിജു മേനോൻ വയോധികൻ്റെ റോളിലാണെത്തുന്നത്. നടി പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ അച്ഛൻ കഥാപാത്രമാണ് ബിജു മേനോൻ്റേത്. ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട ബിജു മേനോന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകൻ സാനു ജോൺ വർഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഒപിഎം ഡ്രീം മിൽ സിനിമാസിൻ്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ സംവിധായകനായ മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നേഹ അയ്യരും യക്ഷൻ ഗാരി പെരേയ്രായും ചേർന്നാണ് സംഗീതം ഒരുക്കുന്നത്.
ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ജ്യോതിഷ് ശങ്കറാണ് കല. സമീറ സനീഷാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത്. രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ്. അരുൺ സി തമ്പിയും സന്ദീപാ രക്ഷിതുമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്, വാവയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കണ്ട്രോളർ. ചിത്രത്തിൻ്റെ പോസ്റ്റർ ഡിസൈനിംഗ് ഓൾഡ് മൊങ്ക്സാണ്. 2021 ഫെബ്രുവരിയിലാണ് 'ആർക്കറിയാം' റിലീസിനൊരുങ്ങുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.


Click it and Unblock the Notifications