ഞാന്‍ സ്റ്റീവ് ലോപസ്- രണ്ടാം ടീസറെത്തി
സംവിധായകന്‍ ഫാസിലിന്റെ രണ്ടാമത്തെ മകന്‍ ഫര്‍ഹാന്‍ ഫാസില്‍ നായകനായി എത്തുന്ന ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍പുറത്തുവന്നു. ഫര്‍ഹാനും അഹാനയും തമ്മിലുള്ള ചില രംഗങ്ങളാണ് രണ്ടാം ടീസറിലുള്ളത്.
ഫഹദ് നായകനായ അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് നായികയായി എത്തുന്നത്.

കോളെജ് വിദ്യാര്‍ത്ഥിയായ സ്റ്റീവ് ലോപ്പസിന്റെ ജീവിതത്തില്‍ ഒരു ദിവസംകൊണ്ട് സംഭവിയ്ക്കുന്ന ചില കാര്യങ്ങളും ഇതിന്റെ പരിണത ഫലങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് രാജീവ് രവി പറയുന്നത്. സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്.
അന്നയും റസൂലും എന്ന ആദ്യ ചിത്രത്തിന് മുന്നേ തന്നെ സ്റ്റീവ് ലോപസിന്റെ ആശയം തന്റെ മനസിലുണ്ടായിരുന്നുവെന്നാണ് രാജീവ് രവി പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഫര്‍ഹാനെ ആയിരുന്നില്ല ചിത്രത്തിലെ നായകനായി തീരുമാനിച്ചിരുന്നതെന്നും ആദ്യം തീരുമാനിച്ച യുവാവ് പിന്മാറിയതിനെത്തുടര്‍ന്നാണ് ഫര്‍ഹാനെ നായകനാക്കാന്‍ തീരുമാനിച്ചതെന്നും രാജീവ് രവി പറയുന്നു.
<center><iframe width="100%" height="360" src="//www.youtube.com/embed/WNA12z9OqmE" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











