ദുല്‍ഖര്‍ സിംപിളായിരിക്കുന്നതിന്റെ സീക്രട്ട് മമ്മൂട്ടി !!
വളരെ സെലക്ടീവാണെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ ഇന്റസ്ട്രിയില്‍ തിരക്കോട് തിരക്കാണ്. ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍, വാണിജ്യവിജയം നേടിയില്ലെങ്കിലും ഞാന്‍ അങ്ങനെ ഈ വര്‍ഷം ആഘോഷത്തിനുള്ള വകയൊക്കെയുണ്ട്.
കമലിന്റെ മകന്‍ ജാനൂസ് കമല്‍ സംവിധാനം ചെയ്യുന്ന '100 ഡെയ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ ഇപ്പോള്‍ തമിഴിലെ പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും തിരക്കുകളുണ്ടെങ്കിലും ദുല്‍ഖര്‍ വളരെ സിംപിള്‍ ആണ്. എന്താണ് ഈ സിംപിളിസിറ്റിക്ക് കാരണം??

ദുല്‍ഖറിനോട് ചോദിച്ചപ്പോള്‍ എനിക്കറിയില്ലെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നെ പറഞ്ഞു സമൂഹത്തില്‍ അറിയപ്പെടുന്ന ഒരാളുടെ മകന്‍ ആണെന്ന ബോധ്യം എപ്പോഴും ഉള്ളതുകൊണ്ടാവാം എന്ന്. എന്നോട് നന്നായി പെരുമാറുന്നവരോട് ഞാനും നന്നായി പെരുമാറും. നിങ്ങളോട് ഞാന്‍ നന്നായി പെരുമാറിയാന്‍ നിങ്ങള്‍ എന്നോടും നന്നായി പെരുമാറും.
ആള്‍ക്കൂട്ടത്തിന് നടുവില്‍ ഞാന്‍ കംഫര്‍ട്ടബ്ള്‍ അല്ല. ഓട്ടോഗ്രാഫിനും ഫോട്ടോഗ്രാഫിനും വരുന്നവരെ നിരാശപ്പെടുത്താറുമില്ല. ചിലപ്പോള്‍ എല്ലാവരുടെയും അടുത്ത് എത്താന്‍ കഴിഞ്ഞെന്നു വരില്ല. അത് ചിലര്‍ക്ക് വിഷമമുണ്ടാക്കും. ദേഷ്യമാകും. കുറച്ചുപേര്‍ മാത്രമാണെങ്കില്‍ നമുക്കവരുമായി ഇന്‍ട്രാക്ട് ചെയ്യാന്‍ പറ്റുമെന്നൊക്കെയാണ് ദുല്‍ഖറിന്റെ മറുപടി.


Click it and Unblock the Notifications