Just In
- 29 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 32 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 2 hrs ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
Don't Miss!
- Finance
രാജ്യത്തെ ആദ്യ എയര്‍ ടാക്സി സര്‍വീസ് ഹരിയാനയില്‍; ടിക്കറ്റ് നിരക്ക് 1755 രൂപ മുതല്‍
- News
കൊവിഡ്: അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകള്‍ കര്‍ശനമാക്കി; പുതിയ ചട്ടം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍
- Sports
IND vs AUS: ഇന്ത്യ എയും ശാസ്ത്രിയുടെ വാക്കുകളും- വിജയരഹസ്യം തുറന്നു പറഞ്ഞ് ശര്‍ദ്ദുല്‍ താക്കൂര്‍
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇത്തിക്കര പക്കിയുടെ ലുക്കിനെ വിമര്‍ശിച്ചവരുടെ വായടിപ്പിക്കുന്ന മറുപടിയുമായി തിരക്കഥാകൃത്ത്, കാണൂ!
നിവിന്‍ പോളിയായിരുന്നു നേരത്തെ മുതല്‍ കായംകുളം കൊച്ചുണ്ണിയില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ ചിത്രം മാറുകയായിരുന്നു. ഇത്തിക്കര പക്കി എന്ന കഥാപാത്രമായി 20 മിനിറ്റോളം സമയമാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.
മംഗളുരുവിലെ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തിയത് മുതലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഇത്തിക്കര പക്കിയുടെ ലുക്ക് പുറത്തുവിട്ടത് മോഹന്‍ലാല്‍ തന്നെയായിരുന്നു. പറ്റെ വെട്ടിയ മുടിയും കുറ്റിത്താടിയുമായി കണ്ണിറുക്കി നില്ക്കുന്ന പക്കിയുടെ ലുക്കിനെ സോഷ്യല്‍ മീഡിയ ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു. മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് പല തരത്തിലുള്ള കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു ലുക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ച് സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

മോഹന്‍ലാലിന്റെ ലുക്ക്
ഇത്തിക്കര പക്കി എന്ന അതിഥി കഥാപാത്രമായാണ് മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ എത്തുന്നത്. ഫേസ്ബുക്കിലൂടെ മോഹന്‍ലാലായിരുന്നു പക്കിയുടെ ലുക്ക് പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി അത് മാറിയിരുന്നു.

അനുകരണമാണെന്ന വിമര്‍ശനം
ഹോളിവുഡ് ചിത്രമായ ഗ്ലാഡിയേറ്ററിലെ മാക്സിമസിന്റെ വേഷവും ഇത്തിക്കര പക്കിയുടെ വസ്ത്രധാരണവും സമാനമായിരുന്നുവെന്ന തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇത്തരം കാര്യങ്ങള്‍ പ്രചരിച്ചത്.

ആ വേഷം തിരഞ്ഞെടുത്തത്
25 സ്കെച്ചുകളില്‍ നിന്നാണ് സംവിധായകന് റോഷന് ആന്‍ഡ്രൂസ് ഇത്തിക്കര പക്കിയുടെ ലുക്ക് തിരഞ്ഞെടുത്തതെന്ന് സഞ്ജയ് പറയുന്നു. തിരക്കഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പക്കിയുടെ രൂപവും പതിഞ്ഞിരുന്നു.

ചിത്രശലഭത്തെപ്പോലെ
പക്കിയെന്ന വാക്കിന് അര്‍ത്ഥം ചിത്രശലഭണെന്നാണ്. ശലഭത്തെപ്പോലെ ഞൊടിയിടയില്‍ ചലിക്കുന്ന മോഷ്ടാവാണ് ഇത്തിക്കര പക്കി. കച്ചവടത്തിനായെത്തുന്ന വ്യാപാരികളെയും അദ്ദേഹം കൊള്ളയടിക്കാറുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്രെ വേഷവിധാനവംു വളരെ പ്രധാനപ്പെട്ടതാണ്.

സിനിമയില്‍ വ്യക്തമാക്കുന്നുണ്ട്
എന്ത് കൊണ്ടാണ് ഇത്തിക്കര പക്കി ഇത്തരത്തിലൊരു ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചോദ്യത്തിനുള്ള ഉത്തരം സിനിമയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മാസ് ലുക്കാണെന്ന് ആരാധകര്‍
മോഹന്‍ലാലിന്റെ ലുക്കിന് ഹോളിവുഡ് സിനിമയിലെ കഥാപാത്രവുമായി സാമ്യമുണ്ടെങ്കിലും ലുക്ക് പൊളിച്ചുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.

അതിഥി വേഷത്തിലെത്തി വിസ്മയിപ്പിക്കും
മുന്‍പും അതിഥി വേഷത്തിലെത്തി സിനിമ തന്റേതാക്കി മാറ്റിയ പാരമ്പര്യമുണ്ട് മോഹന്‍ലാലിന്. അതിനാല്‍ത്തന്നെ ഈ സിനിമയിലും അത് സംഭവിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

നായികയായി പ്രിയാ ആനന്ദ്
അമല പോളിനെയായിരുന്നു ആദ്യം നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും സമയക്കുറവ് കാരണം താരം ഈ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീടാണ് നായികയായി പ്രിയാ ആനന്ദ് എത്തിയത്.
ചങ്കിന്റെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാല്‍, കൂടെ നിവിന്‍ പോളിയും റോഷന് ആന്‍ഡ്രൂസും, ചിത്രം വൈറല്‍
മോഹന്‍ലാല്‍ നിവിന്‍ പാരയാവുമോ? അന്ന് ജയറാമും സുരേഷ് ഗോപിയും അനുഭവിച്ചത് പോലെയാവുമോ?
യുഎഇ ബോക്സോഫീസിലും 'ആദി' തരംഗം, ബോക്സോഫീസ് കിങിനെയും കടത്തിവെട്ടി പ്രണവ് കുതിക്കുന്നു!