'കൂതറ'യെന്ന പേരിന് പിന്നിലെ രഹസ്യം
സെക്കന്റ് ഷോയെന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കഴിവുതെളിയിച്ച സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. ശ്രീനാഥിന്റെ ആദ്യചിത്രം പ്രഖ്യാപിച്ചപ്പോള്‍തന്നെ ശ്രദ്ധനേടിയത് സൂപ്പര്‍താരം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയ്ക്കായിരുന്നു. ദുല്‍ഖറിനൊപ്പം മറ്റു പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി ശ്രീനാഥ് ഒരുക്കിയ ചിത്രം വിജയം നേടുകയും ചെയ്തു.
ആദ്യചിത്രം കഴിഞ്ഞ് അല്‍പകാലം കഴിഞ്ഞാണ് ശ്രീനാഥ് തന്റെ രണ്ടാം ചിത്രം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ രണ്ടാം ചിത്രവും വാര്‍ത്തകളില്‍ ഇടം നേടി. ആദ്യം ശ്രദ്ധ നേടിയത് ചിത്രത്തിന്റെ പേരായിരുന്നു. കൂതറയെന്ന പേര് കേട്ട് ഏവരും ആശ്ചര്യപ്പെട്ടു, വിമര്‍ശിച്ചു. പിന്നാലെ ചിത്രത്തിലെ താരനിരകൂടി പ്രഖ്യാപിക്കപ്പെട്ടതോടെ കൂതറയും വാര്‍ത്തകളില്‍ ഇടം നേടി. മോഹന്‍ലാല്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തുന്ന ചിത്രമെന്ന നിലയ്ക്കാണ് കൂതറ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒപ്പം മികച്ച യുവതാരനിരയും ചിത്രത്തിലുണ്ട്.



Click it and Unblock the Notifications











