മമ്മൂട്ടിയുടെ ലൊക്കേഷനില്‍ തിരക്ക് നിയന്ത്രിക്കാന്‍ 10 പേര്‍! മോഹന്‍ലാലിന്‍റെയോ? ആ വിശേഷം ഇങ്ങനെ

സിനിമയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. അത്തരത്തിലുള്ള വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായാണ് ഷൂട്ടിംഗും റിലീസുമെല്ലാം മാറ്റിവെച്ചത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു രാജ്യത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

Recommended Video

Bodyguard About Mammootty And Mohanlal

നാളുകള്‍ക്ക് ശേഷം ഘട്ടം ഘട്ടമായി ലോക് ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കി വരികയാണ്. നിയന്ത്രണങ്ങളോടെ ഇന്‍ഡോര്‍ ഷൂട്ടിംഗ് നടത്താനുള്ള അനുമതി നല്‍കിയത്. ഔട്ട് ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതി കൂടി ലഭിച്ചാലേ ചിത്രീകരണം പുനരാരംഭിക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.

കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സിനിമാലോകത്ത് സംഭവിച്ചിട്ടുള്ളത്. താരങ്ങള്‍ പ്രതിഫലം കുറച്ചാലേ ഇനി സിനിമ സുഗമമായി മുന്നോട്ട് പോവൂയെന്നും പ്രൊഡ്യൂസേഴേസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിരുന്നു. പരസ്യമായി ഇതേക്കുറിച്ച് പറഞ്ഞതിന്റെ അതൃപ്തിയായിരുന്നു താരസംഘടനയായ അമ്മ അറിയിച്ചത്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Mammootty

ലൊക്കേഷനുകളില്‍ തിരക്ക് ഒഴിവാക്കാനും ആരാധകരെ നിയന്ത്രിക്കാനുമായി പ്രത്യേകമായ സജ്ജീകരണങ്ങള്‍ ഒരുക്കാറുണ്ട്. താരങ്ങളെ നേരില്‍ കാണാനും വിശേഷങ്ങള്‍ ചോദിക്കാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനുമൊക്കെയായി ആരാധകര്‍ എത്താറുണ്ട്. ഷൂട്ടിംഗിനെ ബാധിക്കാത്ത തരത്തിലേക്ക് ഇവരെ നിയന്ത്രിക്കുന്നത് സെക്യൂരിറ്റി ആര്‍ടിസ്റ്റുകളാണ്. സെക്യൂരിറ്റി ആര്‍ടിസ്റ്റായി ജോലി ചെയ്യുന്ന മാറനെല്ലൂര്‍ ദാസ് ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടിയുടെ ചിത്രത്തിന്റെ സെറ്റിൽ പത്തോളം വരുന്ന സെക്യൂരിറ്റികളാണ് ആരാധകരെ നിയന്ത്രിക്കാനായി നിയോഗിക്കാറുള്ളതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ മോഹൻലാലിന്റെ ചിത്രങ്ങളുടെ സെറ്റിൽ ഇതിന്റെ ഇരട്ടി വേണ്ടി വരും. ഇരുപതിന് മുകളിൽ സെക്യൂരിറ്റികൾ ഉണ്ടായാൽ മാത്രമേ ആരാധകരെ മോഹൻലാലിന്റെ ലൊക്കേഷനിൽ നിയന്ത്രിക്കാൻ സാധിക്കൂയെന്നുമാണ് അദ്ദേഹം പറയുന്നത്.

തിരക്കിലല്ലാത്ത സമയത്ത് പല താരങ്ങളും ആരാധകരെ കാണാറുണ്ട്. സന്തോഷത്തോടെ അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാറുമുണ്ട്. ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി അഭിനയിക്കി വന്നപ്പോഴുള്ള പരിഭ്രമത്തെക്കുറിച്ചും ടെന്‍ഷനെക്കുറിച്ചുമൊക്കെ ചില താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X