അജിത്തിന്‍റെയും വിജയ് യുടേയും ഫാനാണെന്ന് അഭിഷേക് ബച്ചന്‍
രജനീകാന്തിനും കമല്‍ഹാസനുമൊക്കെ ബോളിവുഡില്‍ ആരാധകര്‍ ഒട്ടേറെയുണ്ടെന്നറിയാം. എന്നാല്‍ അജിത്തിനും വിജയ്ക്കുമുണ്ടോ ബോളിവുഡില് കടുത്ത ആരാധകര്‍. അതേ ബോളിവുഡിലെ പ്രമുഖനായ ഒരു യുവ നടന്‍ അജിത്തിന്റെയും വിജയ് യപടേയും കടുത്ത ആരാധകനാണ്. ആരാണ് ആ നടന്‍ എന്നല്ലേ അഭിഷേക് ബച്ചന്‍
തമിഴിലെ രണ്ട് യങ് സൂപ്പര്‍ സ്റ്റാറുകളുടെ ബിഗ് ഫാനാണ് താനെന്ന ചെന്നൈയില്‍ ഒരു പരിപാടിയ്ക്കിടെയാണ് അഭിഷേക് പറഞ്ഞത്. കമല്‍ ഹാസന്‍, രജനീകാന്ത് എന്നീ താരങ്ങളെ കുട്ടിക്കാലം മുതല്‍ക്കേ തനിയ്ക്ക് അറിയാമെന്നും രണ്ടു പേരോടും തനിയ്ക്ക് വളരെയധികം സ്‌നഹേമുണ്ടെന്നും അഭിഷേക്.

മാധവന്‍, വിക്രം തുടങ്ങിയ നടന്‍മാരെയും അഭിഷേകിന് ഇഷ്ടമാണ്. എന്നാല്‍ തമിഴ് സിനിമയില്‍ അജിത്തിന്റെയും വിജയ് യുടേയും ആരാധകന്‍ മാത്രമാണ് താനെന്നും അഭിഷേക് ബച്ചന്‍. രാവണിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ മണിരത്‌നം ക്ഷണിച്ചിരുന്നെന്നും തനിയ്ക്ക് അതിന് കഴിഞ്ഞില്ലെന്നും അഭിഷേക് തമിഴില്‍ നല്ലവേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യുമെന്നും അഭിനയിക്കാന്‍ ഏറെയിഷ്ടമാണെന്നും അഭിഷേക് ബച്ചന്‍.


Click it and Unblock the Notifications