മമ്മൂട്ടിയുടെ പെങ്ങളുടെ മടങ്ങിവരവിന് ഇന്റര്‍നാഷണല്‍ താരത്തിന്റെ ആശംസ, ആരാണ് ആ നടി
അണ്ണന്‍ തമ്പി എന്ന ചിത്രത്തില്‍ 'മമ്മൂട്ടിമാരുടെ' സഹോദരിയായിട്ടാണ് ശിവാനി ഭായി സിനിമയിലെത്തിയത്. രണ്ട് മമ്മൂട്ടിമാരുടെ പെങ്ങളായി അഭിനയിക്കുക എന്നത് ഭാഗ്യം തന്നെയല്ലേ. തുടര്‍ന്ന് കുഞ്ഞു കുഞ്ഞു ചിത്രങ്ങള്‍ ചെയ്ത ശിവാനി ഒരു വലിയ മടങ്ങിവരവിന് ഒരുങ്ങുകയാണ്.
ഇന്ന് (ഡിസംബര്‍- 8) റിലീസ് ചെയ്ത നിലാവറിയാതെ എന്ന ചിത്രത്തിലൂടെ ശിവാനി സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയിരിയ്ക്കുകയാണ്. ശിവാനിയുടെ മടങ്ങിവരവിന് ആശംസകള്‍ അറിയിച്ച് ഇന്‍ര്‍നാഷണല്‍ ക്രിക്കറ്റ് താരങ്ങളാണ് രംഗത്ത് എത്തിയിരിയ്ക്കുന്നത്.. എന്താണ് കാര്യം?

ഭര്‍ത്താവ് ക്രിക്കറ്റര്‍
പ്രശസ്ത ക്രിക്കറ്റ് താരമായ പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ് ശിവാനി ഭായ്. പ്രശാന്ത് തന്റെ ഭാര്യയ്ക്ക് നല്‍കിയ 'സര്‍പ്രൈസാണ്' ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് താരങ്ങളെ കൊണ്ട് ആശംസ പറയിപ്പിച്ചത്.

ശിവാനി ഭായ്
തിരുവനന്തപുരം കാരിയായ ശിവാനി ഭായി മോഡല്‍ രംഗത്തൂടെയാണ് അഭിനയ ലോകത്ത് എത്തിയത്. അറ്റ്‌ലസ് ജ്വല്ലറി പരസ്യത്തിലൂടെയാണ് തുടക്കം. പരസ്യവും ശിവാനിയും ശ്രദ്ധിക്കപ്പെട്ടു.

സിനിമയിലേക്ക്
മമ്മൂട്ടിയുടെ സഹോദരിയായി അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെയാണ് ശിവാനി സിനിമാ ലോകത്തെത്തിയത്. തുടര്‍ന്ന് രഹസ്യ പൊലീസ് എന്ന ചിത്രത്തിലും അഭിനയിച്ചു. ശ്രദ്ധിക്കപ്പെടാത്ത കഥാപാത്രങ്ങള്‍ വേറെയും ചില സിനിമകളില്‍ ലഭിച്ചിരുന്നു.

നായികയായി
നാഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശിവാനി നായികയായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് എന്നും എന്ന മലയാള സിനിമയിലും നായികയായി. ശിവാനി നായികയായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് നിലാവറിയാതെ.

നിലാവറിയാതെ
പ്രശസ്ത ഛായാഗ്രാഹകനായ ഉത്പല്‍ വി നായനാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിലാവറിയാതെ. ശിവാനിയെ കൂടാതെ ബാല, അനുമോള്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥപാത്രങ്ങളായി എത്തുന്നു.
ഇതാണ് വീഡിയോ
ഇതാണ് പ്രശാന്ത് ഭാര്യ ശിവാനിയ്ക്ക് നല്‍കിയ സര്‍പ്രൈസ് വീഡിയോ.. കാണൂ


Click it and Unblock the Notifications











