Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
വിമാനാപകടത്തില്‍ ദിലീപ് മരിക്കുമെന്ന് ജ്യോത്സ്യന് പ്രവചിച്ചു, എന്നിട്ട് ഇതല്ലേ സംഭവിച്ചുള്ളൂ!!
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കില്ല എന്ന് ഇപ്പോഴു സിനിമയിലെ പ്രമുഖര്‍ വിശ്വസിയ്ക്കുന്നു. ദിലീപിന് പിന്തുണയുമായി താരങ്ങളും സംവിധായകരും എഴുത്തുകാരുമൊക്കെ ജയിലില്‍ സന്ദര്‍ശിക്കാനെത്തുന്നത് ഇതിന്റെ ഭാഗമാണ്. താരങ്ങള്‍ കൂട്ടത്തോടെ വന്ന് മാധ്യമശ്രദ്ധ നേടുന്നതിന് മുന്‍പേ ഉറ്റസുഹൃത്ത് ലാല്‍ ജോസും ജോഷിയും ദിലീപിനെ വന്ന് കണ്ടിരുന്നു.
മോഹന്‍ലാല്‍ ശരിക്കും രമേഷ് പിഷാരടിയുടെ തന്തയ്ക്ക് വിളിച്ചോ.. ഫീല്‍ ചെയ്തു എന്ന് പിഷാരടി
ദിലീപിനെ കണ്ടതും ജോഷി പൊട്ടിക്കരയുകയായിരുന്നുവത്രെ. അതോടെ ദിലീപും കരയാന്‍ തുടങ്ങി. കൂടെ വന്ന ലാല്‍ ജോസും വിങ്ങിപ്പൊട്ടി എന്നൊക്കെയാണ് ജയില്‍ അധികൃതരെ ഉദ്ധരിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍. അവരെ ആശ്വസിപ്പിക്കാന്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയം..

ജോഷിയുടെ കരച്ചില്
മകള്‍ മരിച്ചപ്പോള്‍ പോലും നിയന്ത്രണം വിടാതിരുന്ന ജോഷി ദിലീപിന്റെ അവസ്ഥ കണ്ട് പൊട്ടിക്കരയുകയായിരുന്നുവത്രെ. അതോടെ ദിലീപും കരഞ്ഞു. ലാല്‍ ജോസിനും കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.

മരിക്കുമെന്ന് പറഞ്ഞു
തുടര്‍ന്ന് ദിലീപ് തന്നെയായിരുന്നു ഇരുവരെയും ആശ്വസിപ്പിച്ചത്. താന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെടുമെന്ന് ഒരു ജ്യോത്സ്യന് പ്രവചിച്ചിരുന്നുവെന്നും അതൊന്നും സംഭവിച്ചില്ലല്ലോ എന്ന് പറഞ്ഞായിരുന്നു ദിലീപ് അവരെ ആശ്വസിപ്പിച്ചത്.

നിങ്ങള്‍ അവരെ നോക്കൂ..
നിങ്ങള്‍ ജഗതി ചേട്ടനെ കുറിച്ച് ഓര്‍ത്തു നോക്കൂ. അല്ലെങ്കില്‍ സുഖമില്ലാത്ത ഇന്നസെന്റ് ചേട്ടന് വേണ്ടി പ്രാര്‍ഥിക്കൂ എന്നും ദിലീപ് അവരോട് പറഞ്ഞുവത്രെ.

പിന്നെ കൂട്ട സന്ദര്‍ശനം
ജോഷിയും ലാല്‍ ജോസും മടങ്ങിയ ശേഷമാണ് സംവിധായകന് രഞ്ജിത്തും നടന് സുരേഷ് കൃഷ്ണയും എത്തിയത്. പിന്നീട് ദിലീപ് അനുകൂലികളുടെ കൂട്ടസന്ദര്‍ശനം തന്നെയായിരുന്നു. ജയറാം, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്, വിജയരാഘവന്, ആന്റണി പെരുമ്പാവൂര്‍, കെബി ഗണേഷ് കുമാര്‍.. അങ്ങനെ നീണ്ടു.

ജയറാമും കരഞ്ഞു
തിരുവോണ ദിവസമാണ് ജയറാം ദിലീപിനെ കണാനെത്തിയത്. ദിലീപിന് ഓണക്കോടിയുമായി വന്ന ജയറാം, ഈ അവസ്ഥയൊക്കെ കടന്ന് പോകും എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാല്‍ ഇറങ്ങാന്‍ നേരം കണ്ണീരോടെ ദിലീപ്, 'നമുക്കൊരുമിച്ചൊരു സിനിമ ചെയ്യേണ്ടേ' എന്ന് ചോദിച്ചപ്പോള്‍ ജയറാമിനും നിയന്ത്രണം വിട്ടത്രെ.

നിയന്ത്രണം ഏര്‍പ്പെടുത്തി
സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതോടെ ജയില്‍ അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് പലരും ദിലീപിനെ കാണാനെത്തിയതെന്ന ആരോപണം നിലനില്‍ക്കെയാണ് ജയില്‍ അധികൃതര്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
-
ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
രണ്ടാമതും കല്യാണം കഴിക്കാന്‍ പോയതായിരുന്നോ? ക്ഷേത്രത്തിലെത്തിയ നടി പ്രേമയോട് ആരാധകരുടെ ചോദ്യമിങ്ങനെ